Follow KVARTHA on Google news Follow Us!
ad

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400 അടി കടന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thodupuzha,News,Idukki,Mullaperiyar Dam,Water,Rain,Kerala,
തൊടുപുഴ: (www.kvartha.com 21.11.2021) നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400 അടി കടന്നു. ഞായറാഴ്ച വൈകിട്ട് ജലനിരപ്പ് 2400.12 അടിയാണ്. അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.05 അടിയിലെത്തി. മുല്ലപ്പെരിയാറില്‍ 10 സെ.മീ. ഉയര്‍ത്തിയ ഒരു ഷടെര്‍ വഴി 132 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെകെന്‍ഡില്‍ 2132 ഘനയടി വെള്ളം ഡാമില്‍ ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെകെന്‍ഡില്‍ 2000 ഘനയടിയാണ്.

Water flow increased; The water level in Idukki dam has crossed 2400 feet, Thodupuzha, News, Idukki, Mullaperiyar Dam, Water, Rain, Kerala

ഇടുക്കിയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷടെര്‍ ആദ്യം 40ഉം പിന്നീട് 80ഉം സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, വലിയമരം ഷടെറിന്റെ ഭാഗത്തേക്ക് ഒഴുകിവന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി 10.15ന് അടച്ചു. പിന്നീട് മരം നീക്കിയെങ്കിലും ഷടെര്‍ തുറന്നില്ല. ഇതിനിടെ ഡാമിലെ റൂള്‍ കര്‍വ് പുതുക്കുകയും ചെയ്തു. ഇതനുസരിച്ച് ഓറന്‍ജ് അലേര്‍ട് ലെവല്‍ 2401 അടിയും റെഡ് അലേര്‍ട് ലെവല്‍ 2402 അടിയുമാണ്.

നിലവില്‍ ബ്ലൂ അലേര്‍ടിലാണ്. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്.

Keywords: Water flow increased; The water level in Idukki dam has crossed 2400 feet, Thodupuzha, News, Idukki, Mullaperiyar Dam, Water, Rain, Kerala.

Post a Comment