Follow KVARTHA on Google news Follow Us!
ad

ദേശീയ ക്രികെറ്റ് അകാഡമി തലവനാകാനുള്ള ബിസിസിഐയുടെ ക്ഷണം വി വി എസ് ലക്ഷ്മണ്‍ നിരസിച്ചതായി റിപോര്‍ട്

VVS Laxman refuses post of NCA head as BCCI begins search for Rahul Dravid's replacement #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 19.10.2021) രാഹുല്‍ ദ്രാവിഡ് ഇന്‍ഡ്യന്‍ പരിശീലക സ്ഥാനെത്തെത്തുന്നുവെന്ന റിപോര്‍ടിന് ശേഷം ആരാകും ദേശീയ ക്രികെറ്റ് അകാഡമിയുടെ (എന്‍സിഎ) അധ്യക്ഷന്‍ എന്നാണ് ഇപ്പോഴത്തെ ചര്‍ചാ വിഷയം. മുന്‍ ഇന്‍ഡ്യന്‍ താരമായ വി വി എസ് ലക്ഷ്മണിനെ ബിസിസി ദേശീയ ക്രികെറ്റ് അകാഡമിയുടെ അധ്യക്ഷ സ്ഥാനത്തെക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് പുറത്തുവരുന്ന റിപോര്‍ട്. ഇന്‍ഡ്യന്‍ പരിശീലക സ്ഥാനത്തേക്കുള്ള പട്ടികയില്‍ ദ്രാവിഡിനും കുംബ്ലെക്കുമൊപ്പം ലക്ഷ്മണിനെയും പരിഗണിച്ചിരുന്നു.
< !- START disable copy paste -->
Cricket, Sports, BCCI, Mahendra Singh Dhoni, Rahul Dravid, VVS Laxman, India, Report, Srilanka, World Cup, Bangalore, IPL, Ganguly, VVS Laxman refuses post of NCA head as BCCI begins search for Rahul Dravid's replacement.

ലക്ഷ്മണ്‍ നിരസിച്ച സാഹചര്യത്തില്‍ മറ്റ് പേരുകള്‍ ബിസിസിഐക്ക് പരിഗണിക്കേണ്ടിവരും. ഇന്‍ഡ്യ എ, അന്‍ഡര്‍ 19 എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷം 2019ലാണ് രണ്ട് വര്‍ഷത്തേക്ക് രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ എന്‍സിഎ അധ്യക്ഷനാക്കുന്നത്. എന്‍സിഎ അധ്യക്ഷനായ സമയത്ത് തന്നെ ദ്രാവിഡ് ഈ അടുത്തു നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്‍ഡ്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു.

ടി20 ലോകകപിന് ശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമ്പോള്‍ രാഹുലിനോട് പരിശീലക സ്ഥാനത്തെക്ക് വരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കുടുംബവുമായി കഴിയുന്നമ്പോള്‍ ബെംഗ്ളൂറു വിട്ടുപോകാനുള്ള മടികൊണ്ടാണ് ദ്രാവിഡ് പരിശീലക ചുമതല ഏറ്റെടുക്കാത്തതെന്നും റിപോര്‍ടുകളുണ്ടായിരുന്നു.

പിന്നാലെ മുന്‍ ഇന്‍ഡ്യന്‍ നായകന്‍ എം എസ് ധോണിയെ ടി20 ലോകകപിനുള്ള ഇന്‍ഡ്യന്‍ ടീമിന്റെ മെന്ററായി ബി സി സി ഐ ചുമതലപ്പെടുത്തുകയും ചെയ്തു. ലോക കപിനുശേഷം മെന്ററായി തുടരാനില്ലെന്ന് ധോണി വ്യക്തമാക്കിയതോടെ വീണ്ടും ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ സമീപിച്ചു.

ഐപിഎല്‍ ഫൈനലിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രടറി ജയ് ഷായും ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് അദ്ദേഹം പരിശീലക ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. ദ്രാവിഡുമായി ധാരണയായെങ്കിലും ലോധ കമിറ്റി ശുപാര്‍ശകള്‍ അനുസരിച്ച് ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു.

ലക്ഷ്മണ്‍ ക്രികെറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററായും പ്രവര്‍ത്തിച്ചുവരികയാണ്.


Keywords: Cricket, Sports, BCCI, Mahendra Singh Dhoni, Rahul Dravid, VVS Laxman, India, Report, Srilanka, World Cup, Bangalore, IPL, Ganguly, VVS Laxman refuses post of NCA head as BCCI begins search for Rahul Dravid's replacement.

Post a Comment