Follow KVARTHA on Google news Follow Us!
ad

ഐപിഎലില്‍ പുതിയ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍; ബി സി സി ഐയെ സമീപിച്ചതായി റിപോർട്

Manchester United owners shown interest in buying new IPL team: Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാ
മുംബൈ: (www.kvartha.com 21.10.2021) ഇൻഡ്യന്‍ പ്രീമിയര്‍ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ഇൻഗ്ലീഷ് ഫുട്‌ബോള്‍ ഭീമന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകൾ താല്പര്യം പ്രകടിപ്പിച്ചതായി റിപോർട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ഉടമകളായ ഗ്ലേസിയര്‍ കുടുംബം 2022 ഐ പി എലില്‍ ഒരു ടീമിനെ ഏറ്റെടുക്കുമെന്നാണ് റിപോർടുകൾ. പുതിയ രണ്ട് ടീമുകളെ അടുത്ത സീസണിന് മുമ്പ് ബി സി സി ഐ ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അപേക്ഷകളും ക്ഷണിച്ചിരുന്നു. ടൈംസ് ഓഫ് ഇൻഡ്യയുടെ റിപോർട് പ്രകാരം 2022 ഐ പി എലില്‍ പുതുതായി വരുന്ന രണ്ട് ടീമുകളിലൊന്നിനെയാകും ഗ്ലേസിയര്‍ കുടുംബം വാങ്ങുക. ഇതുമായി ബന്ധപ്പെട്ട് റെഡ് ഡെവിൾസ് ഉടമകള്‍ ഒരു സ്വകാര്യ കമ്പനി മുഖേനെ തങ്ങളുടെ താല്പര്യം ബി സി സി ഐയെ അറിയിക്കുകയും ടെൻഡർ അപേക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
< !- START disable copy paste -->
News, Top-Headlines, IPL, Cricket, Sports, Report, Manchester United, BCCI, Media, Manchester United owners shown interest in buying new IPL team: Report.


ഇൻവിറ്റേഷൻ ടു ടെൻഡർ (ഐ ടി ടി) വാങ്ങി ബിഡ് സമർപ്പിക്കാൻ വിദേശ സ്ഥാപനങ്ങൾക്കും ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്. യു എസ് ആസ്ഥാനമായുള്ള ഇൻഗ്ലീഷ് ക്ലബിന്റെ ഉടമകൾ ഒരു സ്വകാര്യ ഇക്വിറ്റി കമ്പനി വഴി ബി സി സി ഐ ഫ്ലോട്ട് ചെയ്ത ഐ ടി ടി ഏറ്റെടുത്തതായാണ് റിപോർട്. എന്നിരുന്നാലും ലേലം വിജയിച്ചാൽ അവർ ഇന്ത്യയിൽ ഒരു കമ്പനി സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ മാസം അവസാനം വരെയാണ് പുതിയ ടീമുകള്‍ക്കായുള്ള അപേക്ഷ ബി സി സി ഐ ക്ഷണിക്കുന്നത്. ടേണ്‍ ഓവര്‍ 3000 കോടിയിലധികമോ വ്യക്തിഗത വരുമാനം 2500 കോടിയിലധികമോ ഉള്ളവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക.

ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐ പി എല്ലില്‍ ഒരു ടീമിനെ നേടുന്നത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മാഞ്ചെസ്റ്റര്‍ യുണൈഡിന്റെ ചില ഉന്നത അധികൃതര്‍ നല്‍കുന്ന സൂചന. ദേശീയ മാധ്യങ്ങള്‍ റിപോർട് ചെയ്യുന്നത് പ്രകാരം ഇക്കാര്യത്തില്‍ഇൻഡ്യന്‍ ക്രികെറ്റ് ബോര്‍ഡുമായി ഇതിനകം ക്ലബ് ഉടമകൾ ചര്‍ചകള്‍ നടത്തിയെന്നും സൂചനകളുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെക്കൂടാതെ അമേരികന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ടാംബ ബേ ബുക്കാനീയേഴ്‌സ് എന്ന ടീമും ഗ്ലേസിയര്‍ ഫാമിലിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

പുതിയ രണ്ട് ടീമുകള്‍ക്കായി അദാനി ഗ്രൂപ്, ടോറന്റ് ഫാര്‍മ, അരബിന്ദോ ഫാര്‍മ, ആര്‍ പി -സഞ്ജീവ് ഗോയെങ്ക ഗ്രൂപ്, ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ, ജിന്‍ഡല്‍ സ്റ്റീല്‍ തുടങ്ങിയ കമ്പനികള്‍ സജീവമായി രംഗത്തുണ്ട്. അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹതി, കട്ടക്, ഇൻഡോര്‍, ധര്‍മശാല എന്നീ നഗരങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണമാകും പുതിയ ടീമുകള്‍

Also read: ടി20 ലോകകപ്: മോശം ഫോമിലുള്ള വാര്‍ണര്‍ക്ക് പിന്തുണയുമായി സഹതാരം മാക്‌സ്‌വെല്‍

Keywords: News, Top-Headlines, IPL, Cricket, Sports, Report, Manchester United, BCCI, Media, Manchester United owners shown interest in buying new IPL team: Report.

إرسال تعليق