Follow KVARTHA on Google news Follow Us!
ad

മോൺസന്റെ കൈവശമുള്ള ശബരിമല ചെമ്പോലയും വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Chief Minister Pinarayi Vijayan said that Sabarimala Chempola owned by Monson is also fake #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 11.10.2021) മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

   
CM, Pinarayi vijayan, News, Kerala, Shabarimala, Chief Minister Pinarayi Vijayan said that Sabarimala Chempola owned by Monson is also fake.


ശബരിമല വിധി വന്ന സമയത്ത് ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച ആധികാരിക രേഖയായി അവതരിപ്പിക്കപ്പെട്ട ചെമ്പോലയെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ചില മാധ്യമങ്ങളില്‍ അതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നടപടിയെടുക്കുമോ എന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഈ ചോദ്യം അടക്കമുള്ളവയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു.

Keywords: CM, Pinarayi vijayan, News, Kerala, Shabarimala, Chief Minister Pinarayi Vijayan said that Sabarimala Chempola owned by Monson is also fake.
< !- START disable copy paste -->

إرسال تعليق