Follow KVARTHA on Google news Follow Us!
ad

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന് ഡി ജി സി എ; 'അപാകതകൾ പരിഹരിച്ച് നല്കിയാൽ പരിഗണിക്കും'

Shabarimala, Shabarimala Pilgrims, Airport, New Delhi, Report, DGCA response about Sabarimala airport. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി : (www.kvartha.com 22.09.2021) ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്നും അപാകതകൾ പരിഹരിച്ച് നല്കിയാൽ പരിഗണിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) അരുൺ കുമാർ. കേരളം നൽകിയ റിപോർടിൽ സുരക്ഷ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

   
Shabarimala, Shabarimala Pilgrims, Airport, New Delhi, Report, DGCA response about Sabarimala airport.



'ഈ വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. 130 കെട്ടിടങ്ങൾ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപോർടിൽ പരാമർശിക്കുന്നത്. വിമാന സെർവീസ് വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാൻ വ്യോമയാന മന്ത്രാലയം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനോട് നിർദ്ദേശിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ലൂയി ബർഗറും കെ എസ് ഐ ഡി സി യും ചേർന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപോർടും കൈമാറിയിരുന്നു. എന്നാൽ ഈ പഠന റിപോർട് വിശ്വസനീയമല്ല എന്നായിരുന്നു ഡി ജി സി എ നല്കിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്.

Keywords: Shabarimala, Shabarimala Pilgrims, Airport, New Delhi, Report, DGCA response about Sabarimala airport.
< !- START disable copy paste -->

إرسال تعليق