Follow KVARTHA on Google news Follow Us!
ad

രക്തസാക്ഷികളെ അപമാനിച്ചു: ജാലിയൻവാലാ ബാഗ് സ്മാരകം മോടി പിടിപ്പിച്ച മോഡിക്കെതിരെ രാഹുൽ ഗാന്ധിയും സീതാറാം യെചൂരിയും

‘Martyrs’ insult’: Rahul Gandhi, Sitaram Yechury slam govt’s Jallianwala Bagh memorial revamp രക്തസാക്ഷികളെ അപമാനിച്ചു: ജാലിയൻവാലാ ബാഗ് സ്മാരകം മോടി പ
ജാലിയൻവാലാ ബാഗ്: (www.kvartha.com 31.08.2021) ജാലിയൻവാലാ ബാഗ് സ്മാരകത്തെ നവീകരിച്ച സർകാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മാരകത്തിലാണ് സർകാർ അലങ്കാരപണികൾ ചെയ്ത് നവീകരിച്ചത്. ഇത് രക്തസാക്ഷികളോടുള്ള അപമാനമായി മാത്രമേ കണക്കാക്കാനാവൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 


102 വർഷങ്ങൾക്ക് മുൻപ് ആയിരത്തിലേറെ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൻ്റെ സ്മാരക മന്ദിരത്തിലാണ് സർകാർ അലങ്കാരപണികൾ ചെയ്തത്. ബാഗിലേയ്ക്കുള്ള ഇടുങ്ങിയ പാത പുനരുദ്ധരിച്ചതാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് കാരണമായത്. ജാലിയൻ വാലാ ബാഗിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ രക്ഷപ്പെടാതിരിക്കാൻ ബ്രിട്ടീഷുകാർ ബ്ലോക് ചെയ്ത ഇടനാഴിയാണിത്. ഈ ഇടുങ്ങിയ വഴി ഇപ്പോൾ മിന്നുന്ന മാർബിളുകൾ പാകി മനോഹരമാക്കിയ നിലയിലാണ്. 

രക്തസാക്ഷിത്വത്തിൻ്റെ അർഥമറിയാത്തവർക്ക് മാത്രമേ ഇത് ചെയ്യാനാകൂ. ഇത് രക്തസാക്ഷികളോടുള്ള അപമാനമാണ്. ഞാനൊരു രക്തസാക്ഷിയുടെ മകനാണ്. ഒരുതരത്തിലും ഈ പ്രവൃത്തിയെ ന്യായീകരിക്കാനാകില്ല- രാഹുൽ ഗാന്ധി പറഞ്ഞു. 

സ്വാതന്ത്ര്യസമരത്തിൽ നിന്നും അകലം പാലിച്ചവർക്കാണ് ഇങ്ങനെ ചെയ്യാനാവുക. രക്തസാക്ഷികളെ അപമാനിച്ചു. അന്ന് ജാലിയൻ വാലാ ബാഗിൽ കൊല്ലപ്പെട്ട ഓരോ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സിഖുകാരുടേയും ജീവത്യാഗത്തെ വിലകുറച്ച് കാണിക്കുന്നതാണിത്. ഇവിടുത്തെ ഓരോ കല്ലിനും ബ്രിട്ടീഷ് ഭരണത്തിൻ്റെ ക്രൂരത പറയാനുണ്ടാകും, എന്നായിരുന്നു സീതാറാം യെചൂരിയുടെ പ്രതികരണം. 

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതുക്കി പണിത ജാലിയൻ വാലാ ബാഗ് സ്മാരകം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന ദിവസത്തെ സംഭവങ്ങൾ ആലങ്കാരികമായി അവതരിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായി. 

SUMMARY: Prime Minister Narendra Modi had opened the renovated complex on Saturday, saying it is the country’s duty to protect its history. 

Post a Comment