Follow KVARTHA on Google news Follow Us!
ad

ഭൂമിയുടെ പച്ചപ്പിനായി കെവാർത്തയുടെ കരുതൽ; മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു

Prizes were distributed to the winners of the Kvartha 'Click with A Plant' competition#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kvartha.com 12.07.2021) ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കാൻ വരും തലമുറയെ കൂടി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ കെവാർത്ത സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്‌തു. 'ക്ലിക് വിത് എ പ്ലാന്റ്' എന്ന പേരിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.

ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു മുഖ്യാതിഥിയായിരുന്നു. പരിസ്ഥി സംരക്ഷണത്തിനായി കെവാർത്ത നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Prizes were distributed to the winners of the Kvartha 'Click with A Plant' competition

ലൈക് അടിസ്ഥാനത്തിൽ വിജയിയെ നിർണയിക്കുന്ന ഫോടോ മത്സരത്തിൽ മുഹമ്മദ് ഫാദില്‍ സി എസ്, അബൂ നിദാല്‍, മറിയം ഹന എന്നിവർ വിജയികളായി. മികച്ച തലക്കെട്ടിനുള്ള മത്സരത്തിൽ ജുനൈദ് ഫൈസി, കെ കെ നായര്‍ കെ കൃഷ്ണ നായര്‍, മുഹമ്മദ് ശമ്മാസ് എന്നിവരും മികച്ച കമന്റിനുള്ള ഫോടോയ്ക്ക് അയാസ് സൈഫുദ്ദീൻ, മറിയം ഹന, ഫാത്വിമത് ശൈഖ സി എച് എന്നിവരും നറുക്കെടുപ്പിൽ ആഇശ നതാശയും വിജയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ ശബ്ദം തിരിച്ചറിയുക മത്സരത്തിൽ മാത്യു ഐസകും റമളാൻ വസന്തം ക്വിസ് മത്സരത്തിൽ മുഹമ്മദ് റിയാസും വിജയികളായി.

മുതിർന്ന മാധ്യമ പ്രവർത്തകരായ ജയകൃഷ്ണൻ നരിക്കുട്ടി, മജീദ് തെരുവത്ത്, എരിയാൽ ശരീഫ്, അരമന ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനിൽ കുമാർ, ദുബൈ വെസ്റ്റ് ഗോൾഡ് എം ഡി സമീർ ചെങ്കള, വൈ ടവർ ഡയറക്ടർ അബ്ദുൽ ഖാദർ എതിർത്തോട്, പ്രോഗ്രാം സ്പോൺസർ കാസർകോട് ബൈസികിൾ കമ്പനി മാനേജർ നവാസ് എരിയാൽ, കെവാർത്ത ഗൾഫ് കോർഡിനേറ്റർ അശ്റഫ് സീനത്ത്, കെവാര്‍ത്ത ഗള്‍ഫ് ടീം മെമ്പര്‍ ഇര്‍ഫാല്‍ സന്തോഷ് നഗര്‍ തുടങ്ങിയവർ സംബന്ധിച്ചു.









Keywords: Kerala, News, Kasaragod, Kvartha, Programme, Prize, MLA, Meet, Prizes were distributed to the winners of the Kvartha 'Click with A Plant' competition.
< !- START disable copy paste -->

Post a Comment