Follow KVARTHA on Google news Follow Us!
ad

'25 ലക്ഷത്തിന്റെ ലോടെറി കാത്തിരിക്കുന്നു'; വാട്‍സ് ആപിന്റെ പേരിൽ പുതിയൊരു തട്ടിപ്പ് കൂടി; ജാഗ്രതൈ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 25.07.2021) പലതരത്തിലുള്ള തട്ടിപ്പുകൾ വാട്സ്ആപ് കേന്ദ്രീകരിച്ച് നടക്കുന്നതിനിടെ ഉപയോക്താക്കളെ കബളിപ്പിക്കാനായി മറ്റൊരു തട്ടിപ്പ് കൂടി സജീവമാവുന്നു. ഇത്തവണ 25 ലക്ഷം രൂപയുടെ ലോടെറി അടിച്ചു എന്ന് പറഞ്ഞാണ് കെണിയിൽ വീഴ്ത്തുന്നത്. ഒരു ശബ്ദ സന്ദേശവും ഒരു പോസ്റ്ററും ഇതോടൊപ്പം അയക്കുന്നു. പോസ്റ്ററിൽ ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്.

 
Kochi, Kerala, News, Whatsapp, Top-Headlines, Social Media, Lottery, Fraud, Fake, Poster, Mobile, Mumbai, SBI, Workers, Cinema, Kvartha, COVID-19, Lockdown, Bank, Police, Another new scam in the name of WhatsApp.



ഇത് മുംബൈയിലെ എസ് ബി ഐ ജീവനക്കാരുടെ നമ്പർ ആണെന്നും സമ്മാനം എങ്ങനെ സ്വന്തമാക്കാം എന്ന് അതിൽ വിളിച്ചാൽ അറിയിക്കുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. ആ നമ്പർ വാട്‍സ് ആപിൽ സേവ് ചെയ്‌ത്‌ വാട്‍സ് ആപിൽ കോൾ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. വാട്സ്ആപ് കസ്റ്റമർ ഓഫിസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ശബ്ദസന്ദേശമെന്നും ഇൻഡ്യ അടക്കം അഞ്ച് രാജ്യങ്ങൾക്ക് മാത്രമാണ് ഈ ലോടെറി അടിച്ചിരിക്കുന്നതെന്നും അതിൽ പറയുന്നുണ്ട്. വാട്സ്ആപ് ഗ്രൂപുണ്ടാക്കി അതിലാണ് ശബ്ദസന്ദേശവും പോസ്റ്ററും ഷെയർ ചെയ്യുന്നത്.


ഉപയോക്താക്കളെ വിശ്വാസിത്തിലെടുക്കുന്നതിന് വേണ്ടി പോസ്റ്ററിൽ സിനിമ താരം അമിതാഭ് ബച്ചന്റെ ചിത്രവും കോൻ ബനേഗാ ക്രോർപതിയുടെ എംബ്ലവും ഉപയോഗിച്ചിരിക്കുന്നു. സോണി ടി വി, ജിയോ എന്നിവയുടെ ലോഗോയും കാണാം. തന്നിരിക്കുന്ന നമ്പറിലേക്ക് വാട്സ്ആപ് കോൾ മാത്രമാണ് പോകുന്നത്. സാധാരണ കോൾ വിളിച്ചാൽ ലഭിക്കുന്നില്ല. ഓൺലൈൻ വഴിയും മറ്റും സിം ഇല്ലാതെ വ്യാജ നമ്പറുകൾ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തുകയാണെന്നാണ് വ്യക്തമാകുന്നത്. ഏതാനും തവണ ഓൺലൈൻ വഴി ഷോപിങ് നടത്തിയത് മാത്രം അനുഭവമുള്ള തന്റെ നമ്പറും തട്ടിപ്പുകാർ വാട്‍സ് ആപ് ഗ്രൂപിൽ ചേർത്ത് ശബ്ദസന്ദേശവും പോസ്റ്ററും അയച്ചതായി കാസർകോട്ടെ വീട്ടമ്മ കെവാർത്തയോട് പറഞ്ഞു.


ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പലരും ചെന്ന് ചാടാറുണ്ട്. ഇങ്ങനെ കുടുങ്ങി തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തിയത് മൂലം പണം നഷ്ടപ്പെട്ടവർ അനവധിയാണ്. തട്ടിപ്പുകാർ പറയുന്നതിന്നനുസരിച്ച് പണം നിക്ഷേപിച്ചാൽ ഉടൻ തന്നെ വിദേശ രാജ്യങ്ങളിലെ അകൗണ്ടുകളിലേക്ക് ട്രാൻസ്ഫറായി പോവുന്നു. ആരാണ് പിന്നിലെന്ന് കണ്ടെത്താനും സാധിക്കുന്നില്ല. കോവിഡ് ലോക് ഡൗണിന് ശേഷമാണ് തട്ടിപ്പുകൾ വ്യാപകമായത്.


നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിച്ച് വലിയൊരു തുക നിങ്ങളുടെ അകൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു, സോഫ്റ്റ്‌വെയർ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു, മരിച്ചുപോയവരുടേയും ഓര്‍മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കിൽ കെട്ടികിടക്കുന്നു അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് വാട്സ്ആപിൽ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഒ ടി പി നമ്പർ ആരുമായും പങ്കിടരുതെന്ന് പൊലീസ് കർശന നിർദേശം നൽകുന്നു.

Keywords: Kochi, Kerala, News, Whatsapp, Top-Headlines, Social Media, Lottery, Fraud, Fake, Poster, Mobile, Mumbai, SBI, Workers, Cinema, Kvartha, COVID-19, Lockdown, Bank, Police, Another new scam in the name of WhatsApp.


< !- START disable copy paste -->

Post a Comment