Follow KVARTHA on Google news Follow Us!
ad

രാജ്യത്തിന് പ്രായമാകുന്നു, മക്കളെ 2 ല്‍ ഒതുക്കേണ്ട, 3 ആകാം; സന്താന നിയന്ത്രണ നടപടികളില്‍ ഇളവുമായി ചൈന

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Beijing,China,Children,Economic Crisis,Family,Conference,World,
ബെയ്ജിങ്: (www.kvartha.com 31.05.2021) രാജ്യത്തിനു പ്രായമാകുന്നത് തടയാന്‍ സന്താന നിയന്ത്രണ നടപടികളില്‍ ഇളവു വരുത്താനുള്ള നീക്കവുമായി ചൈനീസ് സര്‍കാര്‍. ഇതിന്റെ ഭാഗമായി നാം രണ്ട് നമുക്ക് രണ്ട് എന്ന പരിധി മാറ്റി മൂന്നു മക്കള്‍ വരെയാക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനം. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ മനംമാറ്റം.

China easing birth limits further to cope with aging society, Beijing, China, Children, Economic Crisis, Family, Conference, World

ജനസംഖ്യാ വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980 മുതലാണ് സന്താന നിയന്ത്രണം നടപ്പാക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനിച്ചത്. ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്നത് 2015ല്‍ രണ്ട് കുട്ടികള്‍ എന്നാക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പല ദമ്പതികളും ഒരു കുട്ടിയില്‍ തന്നെ ഒതുങ്ങുകയായിരുന്നു.

നിലവില്‍ 65 വയസിനു മുകളിലുളളവരുടെ എണ്ണം വര്‍ധിക്കുകയും തൊഴില്‍ എടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും ഇത് രാജ്യത്തിന് തിരിച്ചടിയുണ്ടാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

വിഷയത്തില്‍ ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന പാര്‍ടി പൊളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു. ഒരു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ എന്ന നയം നടപ്പാക്കുന്നത് ഗുണകരമാകുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ തീരുമാനം എന്നു മുതല്‍ നടപ്പാക്കുമെന്ന് ഉറപ്പായിട്ടില്ല.

നിലവില്‍ 15-59 പ്രായമുള്ളവര്‍ ആകെ ജനസംഖ്യയുടെ 63.3 ശതമാനമാണ്. 65 വയസിനു മേല്‍ പ്രായമുള്ളവര്‍ 13.5 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 12 ദശലക്ഷമാണ് ജനനനിരക്ക്. ഇത് 2019നേക്കാള്‍ കുറവാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Keywords: China easing birth limits further to cope with aging society, Beijing, China, Children, Economic Crisis, Family, Conference, World.

Post a Comment