ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ചു; 3 വര്‍ഷത്തിന് ശേഷം ഭാര്യ പിടിയില്‍

തെങ്കാശി: (www.kvartha.com 19.04.2021) ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍ കുഴിച്ചുമൂടി കൂട്ടുകാരനൊപ്പം കുടുംബജീവിതം ആരംഭിച്ച ഭാര്യ 3 വര്‍ഷത്തിന് ശേഷം പിടിയില്‍. തമിഴ്‌നാട് തെങ്കാശിയിലെ കുത്തുകല്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴുഞ്ഞത്. 

തെങ്കാശി കുത്തുകല്‍ ഗ്രാമത്തിലെ കാളിരാജ് എന്നയാള്‍ നാലു വര്‍ഷം മുന്‍പാണ് അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു. കാളിരാജിനെ മൂന്ന് വര്‍ഷം മുന്‍പു പെട്ടെന്ന് കാണാതായി. കാളിരാജ് നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിനെ സമീപിച്ചു.

News, National, India, Tamilnadu, Crime, Wife, Police, Murder, Murder Case, Husband, Killed, Accused, Arrested, Mother, Complaint, Woman killed man in Tenkasi; Arrested after 3 yearsഅതിനിടയ്ക്കു കാളിരാജിന്റെ സുഹൃത്തായ ഒരാള്‍ക്കൊപ്പം അഭിരാമി താമസം തുടങ്ങിയതു ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടില്‍ കുഴിച്ചുമൂടിയതായി വിവരം കിട്ടിയത്.

മണ്ണുമാന്തി നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ കണ്ടെത്തി. ഡി എന്‍ എ പരിശോധനയില്‍ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ കൂട്ടുനിന്ന കാമുകന്‍, സഹായം നല്‍കിയ രണ്ടു സുഹൃത്തുക്കള്‍ എന്നിവരും പിടിയിലായി. യുവതിക്ക് കാമുകന്റെ കൂടെ താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Keywords: News, National, India, Tamilnadu, Crime, Wife, Police, Murder, Murder Case, Husband, Killed, Accused, Arrested, Mother, Complaint, Woman killed man in Tenkasi; Arrested after 3 years

Post a Comment

Previous Post Next Post