Follow KVARTHA on Google news Follow Us!
ad

നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Pinarayi vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 28.04.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.Kerala to impose strict restrictions says CM Pinarayi Vijayan, Thiruvananthapuram, News, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala
സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് കാസര്‍കോട് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 'ഓക്സിജന്റെ നീക്കം സുഗമമമാക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്സിജന്‍ ലഭിക്കാറുളളതെന്നും ഇപ്പോള്‍ അതിന് ചില തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രടറിമായി സംസ്ഥാന ചീഫ് സെക്രടറി സംസാരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓക്സിജന്‍ പോലുളള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കര്‍ണാടകയിലേക്ക് ഓക്സിജന്‍ അയക്കുന്നുണ്ട്. അക്കാര്യത്തില്‍ തടസമുണ്ടാക്കിയിട്ടില്ല. അക്കാര്യം കര്‍ണാടകയുടെ ശ്രദ്ധയില്‍പെടുത്തും. അതോടൊപ്പം കാസര്‍കോട് അടക്കം ഓക്സിജന്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓക്സിജന്റെ പ്രശ്നങ്ങള്‍ പ്രത്യേകമായി തന്നെ വൈകുന്നേരം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അതു കുറച്ചുകൊണ്ടുവരാന്‍ സാധ്യമായത് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതി രൂപീകരിക്കും.

ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ഉണ്ടാകുക. കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പൊലീസും ഒന്നിച്ച് ഇടപെട്ടത് വലിയ ഫലം ചെയ്തിരുന്നു അത് ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Kerala to impose strict restrictions says CM Pinarayi Vijayan, Thiruvananthapuram, News, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala.

Post a Comment