Follow KVARTHA on Google news Follow Us!
ad

നിയന്ത്രണം കടുപ്പിച്ച് കാസര്‍കോട്; നീലേശ്വരം, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, kasaragod,District Collector,Health,Health and Fitness,Kerala,News,Trending,
കാസര്‍കോട്: (www.kvartha.com 30.04.2021) കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കൂടി കലക്ടര്‍ ഡി സജിത് ബാബു സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.Covid Restriction Tightened At Kasaragod, Kasaragod, District Collector, Health, Health and Fitness, Kerala, News, Trending
പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധികളില്‍ ഉള്‍പെടെ 15 തദ്ദേശസ്വയംഭരണസ്ഥാപന പരിധിക്കുകീഴില്‍ നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നീട്ടുകയും എട്ട് പഞ്ചായത്തുകളില്‍ കൂടി പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു. 2021 മേയ് ആറിന് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി, നീലേശ്വരം മുന്‍സിപാലി, അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, മധുര്‍, മംഗല്‍പാടി, പടന്ന പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ.

Keywords: Covid Restriction Tightened At Kasaragod, Kasaragod, District Collector, Health, Health and Fitness, Kerala, News, Trending.

إرسال تعليق