Follow KVARTHA on Google news Follow Us!
ad

ശബരിമല അടഞ്ഞ അധ്യായം; പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണെന്ന് കാനം രാജേന്ദ്രൻ

Sabarimala closed chapter; Kanam Rajendran said that the problem is only in the minds of some people now, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.03.2021) ശബരിമല വിഷയത്തിൽ എൻഎസ്എസിനെ വിമർശിച്ച്‌ സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർകാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ശബരിമല അടഞ്ഞ അധ്യായമാണ് പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർകാർ കൊടുത്തിട്ടില്ല. ശബരിമല കടകംപള്ളി സുരേന്ദ്രൻ അല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം അതാണ് മര്യാദയെന്നും എന്‍എസ്എസിന്‍റെ ചോദ്യത്തിന് കാനം മറുപടി നൽകുകയായിരുന്നു.

News, Politics, Political party, Thiruvananthapuram, Assembly-Election-2021, Election, Sabarimala, Top-Headlines, Kerala, State,

പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർഥികളില്ല. ഓർഡർ കൊടുത്തിട്ടേ ഉള്ളൂ. നേമത്ത് കഴിഞ്ഞ തവണ ഒഴുകിപ്പോയ യുഡിഎഫ് വോട് ചിറകെട്ടാനുള്ള ശ്രമം നല്ലത്. അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സ്ഥാനാർഥിത്വം കിട്ടാത്തതിനാലാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Keywords: News, Politics, Political party, Thiruvananthapuram, Assembly-Election-2021, Election, Sabarimala, Top-Headlines, Kerala, State, Sabarimala closed chapter; Kanam Rajendran said that the problem is only in the minds of some people now.


< !- START disable copy paste -->

إرسال تعليق