ആമസോണ്‍ ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം; അന്വേഷണം നടത്താന്‍ ഉത്തരവിട്ട് തെലുങ്കാന ഹൈകോടതി

ഹൈദരാബാദ്: (www.kvartha.com 28.02.2021) ആമസോണ്‍ ഡവലപ്‌മെന്റ് സെന്റര്‍ ഹൈദരാബാദില്‍ നിന്നും ജീവനക്കാരനെ പിരിച്ചുവിട്ട സംഭവത്തില്‍ സംസ്ഥാന ലേബര്‍ വകുപ്പിനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് തെലുങ്കാന ഹൈകോടതി. നാലാഴ്ചക്കകം തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ആമസോണ്‍ ഡവലപ്‌മെന്റ് സെന്ററില്‍ സീനിയര്‍ ഓപറേഷന്‍സ് മാനേജര്‍ വിജയ് ഗോപാലിന്റെ പരാതിയിലാണ് നടപടി. 

കമ്പനിയുടെ പ്രവര്‍ത്തന സമയവുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ നിയമ ലംഘനത്തോട് പ്രതിഷേധിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നാണ് വിജയ് ആരോപിക്കുന്നത്. വിജയിയെ പിരിച്ചുവിട്ടു കൊണ്ടുള്ള കത്ത് നല്‍കിയത് നവംബര്‍ 27നാണ്. തനിക്ക് തന്ന പിരിച്ചുവിടല്‍ അറിയിപ്പില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തന്റെ സേവനം ആവശ്യമില്ലെന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നതെന്നും വിജയ് പറയുന്നു.

Hyderabad, News, National, High Court, Complaint, Court Order, Telangana HC orders probe into dismissal of Amazon employee

നാല് വര്‍ഷമായി കമ്പനിയില്‍ എല്‍5 ഓപറേഷന്‍സ് മാനേജരായിരുന്നു വിജയ്. മാനേജേരിയല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം, ഓവര്‍ടൈം എന്നിവ കണക്കാക്കുന്നതിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയതിനാണ് തന്നെ പുറത്താക്കിയതെന്നാണ് വിജയുടെ ആരോപണം. തെലങ്കാന ലേബര്‍ കമ്മീഷണര്‍ക്ക് താന്‍ പരാതി നല്‍കിയതിനാണ് പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

Keywords: Hyderabad, News, National, High Court, Complaint, Court Order, Telangana HC orders probe into dismissal of Amazon employee

Post a Comment

Previous Post Next Post