സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തി സന്ദര്‍ശിച്ചു; അര മണിക്കൂറിലേറെ സമയം ചെലവഴിച്ചു

തിരുവനന്തപുരം: (www.kvartha.com 23.02.2021) സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തി സന്ദര്‍ശിച്ചു. അര മണിക്കൂറിലേറെ സമയം അദ്ദേഹം ഉദ്യോഗാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ വരവ്. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തല്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വരെയുള്ള നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു.
Rahul Gandhi visits protesting workers in front of the Secretariat; Spent more than half an hour, Thiruvananthapuram, News, Politics, Congress, Rahul Gandhi, Visit, PSC, Kerala

Rahul Gandhi visits protesting workers in front of the Secretariat; Spent more than half an hour, Thiruvananthapuram, News, Politics, Congress, Rahul Gandhi, Visit, PSC, Kerala

Keywords: Rahul Gandhi visits protesting workers in front of the Secretariat; Spent more than half an hour, Thiruvananthapuram, News, Politics, Congress, Rahul Gandhi, Visit, PSC, Kerala.

Post a Comment

أحدث أقدم