Follow KVARTHA on Google news Follow Us!
ad

കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമിറ്റി സെക്രടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി കുടുംബം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Pathanamthitta,News,Local News,Politics,Suicide,Dead Body,Threatened,Allegation,Kerala,
പത്തനംതിട്ട: (www.kvartha.com 13.01.2021) പത്തനംതിട്ട കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമിറ്റി സെക്രടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.

കോന്നി ആര്‍സിബി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ആയിരുന്നു ഓമനക്കുട്ടന്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓമനക്കുട്ടന്‍ പാര്‍ടിയില്‍ സജീവമായിരുന്നില്ല. ഇതേതുടര്‍ന്ന് പാര്‍ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഓമനക്കുട്ടന്റെ ഭാര്യ രാധ ആരോപിച്ചു. Former CPM local committee secretary hanged in Konni; Family with allegations against CPM local leadership, Pathanamthitta, News, Local News, Politics, Suicide, Dead Body, Threatened, Allegation, Kerala
തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെ തുടര്‍ന്നാണ് ഭീഷണി തുടങ്ങിയത്. ഒരു തവണ കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി. ജോലി കളയും എന്ന് ഭീഷണിപ്പെടുത്തിയതായും രാധ പറയുന്നു.

Keywords: Former CPM local committee secretary hanged in Konni; Family with allegations against CPM local leadership, Pathanamthitta, News, Local News, Politics, Suicide, Dead Body, Threatened, Allegation, Kerala.

Post a Comment