Follow KVARTHA on Google news Follow Us!
ad

കോവിഡ് 19: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് Thiruvananthapuram, News, Kerala, Students, Examination
തിരുവനന്തപുരം: (www.kvartha.com 31.01.2021) സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും. കോവിഡ് നിയന്ത്രണം മൂലം സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാലാണ് ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഒഴിവാക്കുന്നത്. ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും.

പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്. ഒരു അധ്യയനദിനം പോലും സ്‌കൂളില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ പാസ് പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി (പ്ലസ് വണ്‍) പരീക്ഷയും ഈ വര്‍ഷം നടക്കില്ല. പകരം അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധിക്കുമ്പോള്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്.

Thiruvananthapuram, News, Kerala, Students, Examination, Covid 19: Students in classes one to nine of the schools in the state will be exempted from the examination this time

Keywords: Thiruvananthapuram, News, Kerala, Students, Examination, Covid 19: Students in classes one to nine of the schools in the state will be exempted from the examination this time

إرسال تعليق