തിരുവനന്തപുരം: (www.kvartha.com 31.12.2020) നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അഞ്ചു ലക്ഷം രൂപ കൈമാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന് എംഎല്‍എയും ഷാഫി പറമ്പില്‍ എംഎല്‍എയും ചേര്‍ന്നാണ് പണം കൈമാറിയത്.
'അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് അഞ്ചു ലക്ഷം രൂപ കൈമാറി' ഷാഫി പറമ്പില്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.നേരത്തേ, രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Keywords: Youth Congress handed over Rs 5 lakh to Rahul and Ranjith, Thiruvananthapuram, News, Politics, Compensation, Youth Congress, Family, Social Media, Kerala.