ന്യൂഡെല്‍ഹി: (www.kvartha.com 31.12.2020) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍ ജൂണ്‍ 10വരെ; ജൂലൈ 15 നകം ഫലം അറിയും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊക്രിയാല്‍ നിഷാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ നടത്തും.
ഫെബ്രുവരി വരെ ബോര്‍ഡ് പരീക്ഷ നടത്താന്‍ സാധ്യതയില്ലെന്നും സംസ്ഥാനങ്ങളിലെ പകര്‍ച്ചവ്യാധിയുടെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം മാത്രമേ തീയതികള്‍ തീരുമാനിക്കുകയുള്ളൂവെന്നും ഈ മാസം ആദ്യം മന്ത്രി വ്യക്തമാക്കിയിരുന്നു. പതിവുപോലെ ബോര്‍ഡ് പരീക്ഷ ഓഫ്ലൈന് മോഡില്‍ മാത്രമേ നടക്കൂ എന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
Keywords: Class 10th, 12th exams to be held from May 4 to June 10, results by July 15, New Delhi, News, Education, Minister, Twitter, Examination, CBSE, National.