കൊച്ചി: (www.kvartha.com 23.11.2020) ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപ്പിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു. ലൂര്‍ദ്ദ് സെന്ററിലെ അമ്പാടി ടെക്സ്റ്റൈല്‍സിലാണ് തീപ്പിടുത്തം സംഭവിച്ചത്. പുലര്‍ച്ചെ അടുത്തുള്ള ഹോട്ടല്‍ ജീവനക്കാരാണ് തീപ്പിടുത്തം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സെത്തി തീ അണച്ചു. അതിരാവിലെ ആയതിനാല്‍ ആളപായം ഒന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടുത്തതിന് കാരണമെന്ന് കരുതുന്നു.
ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുണിക്കടയില്‍ തീപ്പിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍
Textiles, Fireworks, Fire broke out at Alappuzha textiles shop
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ