Follow KVARTHA on Google news Follow Us!
ad

ഒന്നരവര്‍ഷം മുമ്പ് നടന്ന ആഭരണ മോഷണക്കേസില്‍ തുമ്പായത് പ്രതിയുടെ അമ്മയിട്ട വാട്‌സ് ആപ്പ് സ്റ്റാറ്റസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍ Hyderabad,News,theft,Police,Photo,Complaint,Probe,National,
ഹൈദരാബാദ്: (www.kvartha.com 31.10.2020) ഒന്നരവര്‍ഷം മുമ്പ് നടന്ന ആഭരണ മോഷണക്കേസില്‍ തുമ്പായത് പ്രതിയുടെ അമ്മയിട്ട വാട്‌സ് ആപ്പ് സ്റ്റാറ്റസ്. മകന്‍ മോഷ്ടിച്ചുകൊണ്ടുവന്ന ആഭരണങ്ങള്‍ ധരിച്ചുള്ള ഫോട്ടോയാണ് അമ്മ സ്റ്റാറ്റസില്‍ ഇട്ടത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിലെ രാചക്കൊണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സായിപുരി കോളനിയിലെ ആംഗിഡി രവികിരണിന്റെ വസതിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ മോഷണം പോയത്.

2019 ജൂലൈ 12 ന് രവികിരണ്‍ ക്ഷേത്രത്തില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതായി കണ്ടു. എന്നാല്‍ താന്‍ പൂട്ടാന്‍ മറന്നതായിരിക്കണം എന്ന് അദ്ദേഹം ആദ്യം വിചാരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.Hyderabad: WhatsApp status update lands woman’s son behind bars in jewellery theft case, Hyderabad, News, Theft, Police, Photo, Complaint, Probe, National

അടുത്തിടെയാണ് പരാതിക്കാരന്റെ അയല്‍ക്കാരിയായ യുവതി ആഭരണങ്ങള്‍ ധരിച്ച ഫോട്ടോ വാട്ട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തത്. ഇത് വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളാണെന്ന് പരാതിക്കാരന്‍ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. 

പൊലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയല്‍വാസിയുടെ മകന്‍ പൊന്നുഗോട്ടി ജിതേന്ദര്‍ ആണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞതിനാല്‍ അമ്മയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Hyderabad: WhatsApp status update lands woman’s son behind bars in jewellery theft case, Hyderabad, News, Theft, Police, Photo, Complaint, Probe, National.

إرسال تعليق