Follow KVARTHA on Google news Follow Us!
ad

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖം നവംബര്‍ 4 മുതല്‍

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കൊമേഴ്‌സ് (കാറ്റഗറി നമ്പര്‍ 339/17) Thiruvananthapuram, News, Kerala, Teacher, school, Job, Interview
തിരുവനന്തപുരം: (www.kvartha.com 31.10.2020) ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കൊമേഴ്‌സ് (കാറ്റഗറി നമ്പര്‍ 339/17) തസ്തികയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖം നവംബര്‍ 4 മുതല്‍ പി എസ് സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും നടത്തും. 

ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാര്‍ത്ഥികളെയും ഇതില്‍ ഉള്‍പ്പെടുത്തും. 7, 8, 9 തീയതികളില്‍ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ അഭിമുഖത്തില്‍ ഉള്‍പ്പെട്ടിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 4, 5 തീയതികളില്‍ അതേസ്ഥലത്തും 7, 8, 9 തീയതികളില്‍ എറണാകുളം റീജിയണല്‍ ഓഫീസില്‍ അഭിമുഖം നിശ്ചയിച്ചിരുന്നവര്‍ നവംബര്‍ 4, 5, 6, 18, 19 തീയതികളില്‍ അതേ സ്ഥലത്തും 7, 8, 9 തീയതികളില്‍ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ അഭിമുഖം നിശ്ചയിച്ചിരുന്നവര്‍ നവംബര്‍ 5, 6, 11, 12, 13, 18 തീയതികളില്‍ അതേ സ്ഥലത്തും നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

Thiruvananthapuram, News, Kerala, Teacher, school, Job, Interview, Higher Secondary teacher: Final interview from November 4

Keywords: Thiruvananthapuram, News, Kerala, Teacher, school, Job, Interview, Higher Secondary teacher: Final interview from November 4

إرسال تعليق