സീരിയല്‍ നടി കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; നിര്‍മാതാവ് അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 17.09.2020) സീരിയല്‍ നടി കോണ്ടപ്പള്ളി ശ്രാവണി (26) യെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് അറസ്റ്റില്‍. 'ആര്‍എക്‌സ് 100' എന്ന സിനിമയുടെ നിര്‍മാതാവ് അശോക് റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേര്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപാര്‍ട്ട്ന്റിലെ കുളിമുറിയില്‍ ശ്രാവണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രാവണി 2018ല്‍ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായിരുന്നു.ആത്മഹത്യ പ്രേരണാ കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്ത സായ് കൃഷ്ണ റെഡ്ഡിയേയും ദേവരാജ റെഡ്ഡിയും തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ദേവരാജ് റെഡ്ഡിയെ ടിക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. തെലുങ്ക് ചിത്രം 'പ്രെമാതോ കാര്‍ത്തിക്' ന്റെ നിര്‍മാണ വേളയിലാണ് അശോക് റെഡ്ഡിയെ കണ്ടുമുട്ടിയത്. അവസാനമായി ഫോണ്‍ വിളിച്ചത് ദേവരാജ് റെഡ്ഡിക്കാണ്. മൂന്നു പേരുടെയും ഉപദ്രവം സഹിക്കാന്‍ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവര്‍ ഫോണിലൂടെ ദേവരാജ് റെഡ്ഡിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജനപ്രിയ തെലുങ്ക് സീരിയലുകളായ 'മനസു മമത', 'മൗനരാഗം' എന്നിവയില്‍ ശ്രാവണി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്. എട്ടു വര്‍ഷമായി ടിവി സീരിയലുകളില്‍ അഭിനയിക്കുന്നു.

Keywords: Telugu Film Producer Arrested Over TV Actor's Suicide At Hyderabad Home, Hyderabad,News,Cinema,Actress,Suicide,Arrested,National.

Post a Comment

Previous Post Next Post