Follow KVARTHA on Google news Follow Us!
ad

ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം; കളിക്ക് പിന്നാലെ താരത്തിനെതിരെ അസഭ്യ വാക്കുമായി നെയ്മര്‍

കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗ് ഫുട് ബോളില്‍ പി എസ് ജിയും മാഴ്‌സയുംParis, News, Controversy, Football, Allegation, Sports, World,
പാരിസ്: (www.kvartha.com 14.09.2020) കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗ് ഫുട് ബോളില്‍ പി എസ് ജിയും മാഴ്‌സയും തമ്മിലുള്ള മത്സരം കളിയേക്കാളേറെ കൈയാങ്കളിയില്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് പി എസ് ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ചുവപ്പ് കാര്‍ഡും 12 താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. നെയ്മറെ കൂടാതെ പി എസ് ജിയില്‍ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരത്തില്‍ പി എസ് ജി ഒരൊറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ മാഴ്‌സ പ്രതിരോധ താരം അല്‍വാരോ ഗോണ്‍സാലസിനെതിരെ ഗുരുതര ആരോപണവുമായി നെയ്മര്‍ രംഗത്തെത്തി. മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നും ഇതേ തുടര്‍ന്നാണ് താന്‍ ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ ഇടിച്ചതെന്നും നെയ്മര്‍ വ്യക്തമാക്കുന്നു.

Neymar on Gonzalez: My only regret is not hitting that asshole in the face, Paris, News, Controversy, Football, Allegation, Sports, World

മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെഗോണ്‍സാലസിനെ തെറി വിളിച്ച് വീണ്ടും ബ്രസീല്‍ താരം രംഗത്തെത്തി. ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മര്‍ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴസ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.

ഇതിനെതിരെ ഗോണ്‍സാലസും രംഗത്തെത്തി. പരാജയം ഉള്‍ക്കൊള്ളാന്‍ നെയ്മര്‍ക്ക് അറിയില്ലെന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണമെന്നുമായിരുന്നു ഗോണ്‍സാലസിന്റെ മറുപടി. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും മാഴസ താരം നിഷേധിച്ചു.

Keywords: Neymar on Gonzalez: My only regret is not hitting that asshole in the face, Paris, News, Controversy, Football, Allegation, Sports, World.

Post a Comment