Follow KVARTHA on Google news Follow Us!
ad

സുരേഷ് റെയ്‌നയുടെ പിതൃസഹോദരിയെയും കുടുംബത്തെയും ആക്രമിച്ച് 2പേരെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍; 11പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതൃസഹോദരിയേയും News, Dead, Family, Chief Minister, Arrested, Cricket, Sports, Crime, Criminal Case, National,
പഠാന്‍കോട്ട്: (www.kvartha.com 16.09.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതൃസഹോദരിയേയും കുടുംബത്തെയും ആക്രമിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു 11 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

പിടിയിലായ അക്രമികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. മറ്റു രണ്ടു പേര്‍ രാജസ്ഥാന്‍കാരും. വിവിധ സംസ്ഥാനങ്ങളില്‍ മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കുന്ന കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Death of Suresh Raina’s relatives: 3 arrested, 11 other accused remain on the run, News, Dead, Family, Chief Minister, Arrested, Cricket, Sports, Crime, Criminal Case, National

അതേസമയം സാവന്‍, മുഹോബത്ത്, ഷാരൂഖ് ഖാന്‍ എന്നിവരാണ് പിടിയിലായതെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെയാണ് കൊള്ളസംഘം റെയ്‌നയുടെ ബന്ധുവീട്ടില്‍ മോഷണത്തിന് എത്തിയത്. ഇതിനിടെയാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. മുന്‍പ് ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബിന്റെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ കൊള്ള നടത്തിയിട്ടുണ്ട്. റെയ്‌നയുടെ ബന്ധുവീട്ടില്‍നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും ഇവര്‍ സംഘാംഗങ്ങള്‍ക്കിടയില്‍ പങ്കുവച്ചു. ഇതില്‍ ചില ആഭരണങ്ങളും 1500 രൂപയും പിടിയിലായവരില്‍നിന്ന് കണ്ടെടുത്തു.

തന്റെ ബന്ധുക്കളെ നിഷ്ഠൂരമായി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റെയ്‌ന രംഗത്തെത്തിയിരുന്നു. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് അന്നുതന്നെ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയില്‍ ആഗസ്ത് 19നാണ് റെയ്‌നയുടെ പിതൃസഹോദരി ആശാ റാണിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിനുനേരെ നടന്ന ആക്രമണത്തില്‍ പിതൃസഹോദരീ ഭര്‍ത്താവ് അശോക് കുമാര്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകന്‍ കൗശല്‍ കുമാര്‍ ഓഗസ്റ്റ് 31ന് മരണത്തിനു കീഴടങ്ങി. ആശാ റാണി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മറ്റൊരു മകനും അശോക് കുമാറിന്റെ അമ്മയും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. അക്രമികളെ പിടികൂടാന്‍ സുരേഷ് റെയ്‌ന ആവശ്യപ്പെട്ടതിനു പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിയോഗിച്ചിരുന്നു. തുടര്‍ന്ന് നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമികളെ കണ്ടെത്താനായി ശ്രമം നടത്തിയത്.

കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് അക്രമികളെക്കുറിച്ച് സൂചന ലഭിച്ചത്. ആക്രമണം നടന്ന ഓഗസ്റ്റ് 19ന് സമീപപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നംഗ സംഘം പഠാന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപം ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മറ്റു 11 പേര്‍ക്കായി അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: Death of Suresh Raina’s relatives: 3 arrested, 11 other accused remain on the run, News, Dead, Family, Chief Minister, Arrested, Cricket, Sports, Crime, Criminal Case, National.

Post a Comment