Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

Thiruvananthapuram,News,Business,Chief Minister,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com 19.09.2020) സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം. നിയന്ത്രണങ്ങളോടെ തുറക്കാമെന്ന എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി.

സംസ്ഥാനത്തു ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മിഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. തുറക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാകുമായിരുന്നു പറഞ്ഞിരുന്നത്. 



നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബവ്‌കോ ആപ്പില്‍ ബുക്ക് ചെയ്യണം.

Keywords: Bars will not be opened immediately, Thiruvananthapuram,News,Business,Chief Minister,Meeting,Kerala.

Post a Comment