Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് പുലര്‍ച്ചെ 2.30ന് രഹസ്യമായി സംസ്‌കരിച്ചു; വീട്ടിലേക്ക് കൊണ്ടുവരാന്‍ പോലും അനുവദിച്ചില്ലെന്ന് സഹോദരന്‍; സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടYogi Adityanath,Molestation attempt,Arrested,Crime,Criminal Case,Police,Controversy,National,News,
ഹത്രാസ് (യുപി): (www.kvartha.com 30.09.2020) ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് രഹസ്യമായി സംസ്‌കരിച്ചത് വിവാദമാകുന്നു. ഈമാസം 14ന് അമ്മയ്‌ക്കൊപ്പം വിറക് ശേഖരിക്കാന്‍ പോയ ഹത്രാസിലെ 19കാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തില്‍ ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ വളരെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. നാക്ക് മുറിച്ചെടുത്തിട്ടുണ്ട്.

ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 2.30ന് പൊലീസ് രഹസ്യമായി സംസ്‌കരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയായിരുന്നു സംസ്‌ക്കാരം. മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തുവെന്നും എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൊണ്ടുപോയി, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ പോലും പൊലീസുകാര്‍ അനുവദിച്ചില്ലെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറയുന്നു. 



ഇരയുടെ മൃതദേഹം ഗ്രാമത്തിലെത്തിയപ്പോള്‍ ആളുകള്‍ ആംബുലന്‍സിനെ തടയാന്‍ ശ്രമിച്ചു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌ക്കരിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ആരെ സംരക്ഷിക്കാനാണ് യുപി പൊലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു.

അന്യായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പീഡനത്തെ കുറിച്ച് അന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, ഡി ഐ ജി ചന്ദ്ര പ്രകാശ്, ഐ പി എസ് ഓഫീസര്‍ പൂനം എന്നിവരടങ്ങുന്ന അന്വേണസംഘം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇരയ്ക്ക് നീതി ലഭിക്കാനായി യുപി മുഖ്യമന്ത്രി കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: After Hathras Gangrape Tragedy, 2:30 AM 'Forceful' Cremation By UP Police; Yogi Sets Up SIT Probe, Yogi Adityanath,Molestation attempt,Arrested,Crime,Criminal Case,Police,Controversy,National,News.

Post a Comment