Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്; 2 മരണം

യുഎഇയില്‍ വെള്ളിയാഴ്ച 216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Abu Dhabi, News, Gulf, World, Covid 19
അബൂദബി: (www.kvartha.com 07.08.2020) യുഎഇയില്‍ വെള്ളിയാഴ്ച 216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 62,061 ആയി. വെള്ളിയാഴ്ച രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 356 ആയി. 

അതേസമയം 276 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 56,015 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,690 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,978 പരിശോധനകളാണ് രാജ്യത്ത്  നടത്തിയത്. ഇതില്‍ നിന്നാണ് പുതിയ 216 രോഗികളെ കണ്ടെത്തിയത്.
Abu Dhabi, News, Gulf, World, Covid 19, UAE, Health Ministry, Health, Test, Death, UAE reports 216 Covid 19 casse, 2 deaths
Keywords: Abu Dhabi, News, Gulf, World, Covid 19, UAE, Health Ministry, Health, Test, Death, UAE reports 216 Covid 19 casse, 2 deaths

Post a Comment