Follow KVARTHA on Google news Follow Us!
ad

വിവസ്ത്രയായി സ്വന്തം ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

സ്വന്തം കുട്ടികളെ Activist, Bail, High Court, Supreme Court rejects anticipatory bail of Rehna Fathima #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 07.08.2020) സ്വന്തം കുട്ടികളെകൊണ്ട് വിവസ്ത്രയായി സ്വന്തം ശരീരത്തില്‍ ചിത്രം വരപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി.

വിവസ്ത്രയായി സ്വന്തം ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

News, Kerala, Thiruvananthapuram, Rehna Fathima, Activist, Supreme Court, Bail, High Court, Supreme Court rejects anticipatory bail of Rehna Fathima

ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. തുടര്‍ന്ന് കേസില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും അരുണ്‍ മിശ്ര അറിയിച്ചു. 

നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹ്ന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചത്. തുടര്‍ന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്.

Keywords: News, Kerala, Thiruvananthapuram, Rehna Fathima, Activist, Bail, High Court, Supreme Court rejects anticipatory bail of Rehna Fathima

Post a Comment