Follow KVARTHA on Google news Follow Us!
ad

മുലപ്പാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സിദ്ധൗഷധമെന്ന് സെമിനാര്‍

ആറുമാസം മുലപ്പാല്‍മാത്രം കുടിച്ചു വളരുന്ന കുട്ടികള്‍ക്ക് ഗുരുതരമായ പല അസുഖങ്ങളെയും പ്രതിരോധിക്കാന്‍ ആകുമെന്ന് സാധ്യത പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട് Seminar on breast milk as a medicine that enhances immunity #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 10.08.2020) മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സിദ്ധൗഷധമാണു മുലപ്പാല്‍ എന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി), രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സംഗമം അഭിപ്രായപ്പെട്ടു. പ്രസവിച്ചയുടനെ ഉല്‍പാദിക്കുന്ന കൊളസ്ട്രം എന്ന മഞ്ഞപാല്‍ കുഞ്ഞുങ്ങള്‍ക്ക് മികച്ച പ്രതിരോധം ആണ് നല്‍കുന്നത്മുലപ്പാലിലെ ആന്റി ബോഡികള്‍ അലര്‍ജികളില്‍ നിന്നുംരോഗാണുക്കളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നു.

ആറുമാസം മുലപ്പാല്‍മാത്രം കുടിച്ചു വളരുന്ന കുട്ടികള്‍ക്ക് ഗുരുതരമായ പല അസുഖങ്ങളെയും പ്രതിരോധിക്കാന്‍ ആകുമെന്ന് സാധ്യത പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിനും വൈകാരിക- ശാരീരിക വളര്‍ച്ചയ്ക്കു മുലപ്പാല്‍ നിര്‍ണായകമാണ്. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാപന സംഗമം കണ്ണൂരില്‍ ഐ എ പി പ്രസിഡണ്ട് ഡോ. പത്മനാഭ ഷേണായി ഉദ്ഘാടനം ചെയ്തു. ഡോ. സുല്‍ഫിക്കര്‍അലി അധ്യക്ഷനായിരുന്നു.



കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍വച്ച് നടത്തിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകരും രക്ഷിതാക്കളും പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരായ എസ് വി അന്‍സാരി, എം കെ നന്ദകുമാര്‍, പത്മനാഭ ഷേണായി, പ്രശാന്ത്, ഇര്‍ഷാദ്, ശ്രീകാന്ത്, നീരജ് വാര്യര്‍, സുല്‍ഫിക്കര്‍ അലി, എം പി മൃദുല,സജ്‌ന, ആഷിക്, ആഷലി, പ്രിയ, അമൃത തുടങ്ങിയവര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kannur, Kerala, News, India, Baby, Government, Doctor, Seminar on breast milk as a medicine that enhances immunity