Follow KVARTHA on Google news Follow Us!
ad

നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും

നിറപുത്തരി പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്ര തിരുനടSabarimala temple to open Saturday for Niraputhari fest
പത്തനംതിട്ട: (www.kvartha.com 07.08.2020)  നിറപുത്തരി പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താക്ഷേത്ര തിരുനട ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല. നിറപ്പുത്തരി പൂജക്കായി ക്ഷേത്രനട ഒമ്പതിന് പുലര്‍ച്ചെ നാലു മണിക്ക് തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. അതിനുശേഷം മഹാഗണപതിഹോമം. പിന്നീട് മണ്ഡപത്തില്‍ പൂജ ചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും.

5.50നും 6.20 നും മദ്ധ്യേയുള്ള  മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടക്കും. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യും. ശേഷം 7.30 ന് ഉഷപൂജ. 9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5മണിക്കാണ് വീണ്ടും നട തുറക്കുക. 6.30 ന് ദീപാരാധന. 7.20 ന് അത്താഴപൂജ. 7.30 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി ശ്രീകോവില്‍ നട അടയ്ക്കും.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ആഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കും.17 ന് ആണ് ചിങ്ങം ഒന്ന്. ധാരണ പ്രകാരം അന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ്. ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ശബരിമലയില്‍ കൃഷിചെയ്ത കര നെല്‍ കതിരുകളും ദേവസ്വംബോര്‍ഡ് മറ്റിടങ്ങളില്‍ നിന്ന് എത്തിക്കുന്ന നെല്‍കതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമര്‍പ്പിക്കും.

Keywords: Sabarimala temple to open Saturday  for Niraputhari fest, Sabarimala,Sabarimala Temple,News,Temple,Religion,Kerala.

Post a Comment