Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് കോവിഡ് ബാധിതര്‍ 7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 22,252 കേസുകള്‍, മരണം 20,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 7,19,665 ആയി India, National, News, Death, cases, COVID-19, corona, New Delhi, Maharashtra, Tamilnadu, india crosses 7 lakh covid cases
ന്യൂഡല്‍ഹി: (www.kvartha.com 07.07.2020)  രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 7,19,665 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 467 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,160 ആയി ഉയര്‍ന്നു. അതേ സമയം 4.39 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് തിങ്കളാഴ്ച വരെ 1,02,11,092 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഇതില്‍ 2,41,430 എണ്ണം തിങ്കളാഴ്ച മാത്രമാണ് നടത്തിയത്.

ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ രോഗം കൂടുതല്‍ തീവ്രമാകുകയാണ്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,368 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 204 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 2.11 ലക്ഷമായി. ഇതുവരെ 9,026 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 54.37ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1.14 ലക്ഷമായി ഉയര്‍ന്നു. 61 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ആകെ മരണസംഖ്യ 1,571 ആയി. 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. തിങ്കളാഴ്ച 1,379 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

അതേ സമയം ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,17,39,169 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,660 ആയി ഉയര്‍ന്നു. 66,41,866 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.
അമേരിക്കയില്‍ 30,40,833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 1,32,979 പേരാണ് മരിച്ചത്. ബ്രസീലില്‍ 16,26,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 65,556 പേരാണ് മരിച്ചത്.


Keywords: India, National, News, Death, cases, COVID-19, corona, New Delhi, Maharashtra, Tamilnadu, india crosses 7 lakh covid cases