Follow KVARTHA on Google news Follow Us!
ad

മദ്യത്തിനുപകരം ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ചു; ഒന്‍പത് പേര്‍ മരിച്ചു

മദ്യത്തിനുപകരം ശീതളപാനീയങ്ങളിലും Drinking Water, Local-News, News, Report, Police, Family, National,
അമരാവതി: (www.kvartha.com 31.07.2020) മദ്യത്തിനുപകരം ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ച ഒന്‍പത് പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് സംഭവം. കോവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ ഈ മേഖലകള്‍ ലോക്ക് ഡൗണിലാണ്.

ഇതു മൂലം ഏതാനും നാളുകളായി ഇവിടുത്തെ മദ്യക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതേതുടര്‍ന്ന് ഏതാനും ദിവസങ്ങളായി മദ്യത്തിന് പകരമായി സാനിറ്റൈസര്‍ കഴിച്ചുകൊണ്ടിരുന്ന ഒന്‍പത് പേരാണ് മരിച്ചതെന്ന് പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു.

10 Dead In Andhra After Drinking Sanitiser With Water, Soft Drinks: Cops, Drinking Water, Local-News, News, Report, Police, Family, National

അതേസമയം ഇവര്‍ കഴിച്ച സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും സിദ്ധാര്‍ത്ഥ് കൗശല്‍ വ്യക്തമാക്കിയതായി എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. സാനിറ്റൈസറിനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഇവര്‍ കഴിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്ത് ദിവസത്തോളമായി ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കുറിച്ചെഡു മേഖലയില്‍ പ്രചാരത്തിലുള്ള സാനിറ്റൈസറുകളുടെ സാമ്പിളുകളും പരിശോധിക്കും.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇത്തരം മരണങ്ങളിലെ ആദ്യ സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വ്യാഴാഴ്ച രാത്രി രണ്ട് ഭിക്ഷാടകര്‍ ക്ഷേത്ര പരിസരത്ത് തളര്‍ന്ന് വീഴുകയായിരുന്നു. ഇവരില്‍ ഒരാള്‍ സ്ഥലത്തുവച്ചും രണ്ടാമന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ മറ്റൊരാളും മറ്റ് ആറ് പേര്‍ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത്. നിരവധിപ്പേര്‍ വീടുകളിലും ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: 10 Dead In Andhra After Drinking Sanitiser With Water, Soft Drinks: Cops, Drinking Water, Local-News, News, Report, Police, Family, National.