Follow KVARTHA on Google news Follow Us!
ad

പകയടങ്ങാതെ യോഗി ആദിത്യനാഥ്, പൗരത്വ പ്രക്ഷോഭകർക്കെതിരെ പകര്‍ച്ചവ്യാധി നിയമം ചുമത്തി, പുതിയ നീക്കം പ്രക്ഷോഭരെ തടവിലിടാൻ, വ്യാപക പ്രതിഷേധം

പകയടങ്ങാതെ യോഗി ആദിത്യനാഥ്, പൗരത്വ പ്രക്ഷോഭകർക്കെതിരെ പകര്‍ച്ചവ്യാധി നിയമം ചുമത്തി Outrage as Yogi Adityanath Govt Uses Epidemic Diseases Act to arrest CAA Dissenter
ലഖ്‌നൗ: (www.kvartha.com 28.03.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പകർച്ചവ്യാധി നിയമം ചുമത്തി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നതിന് വേണ്ടിയാണ്  യോഗി സർക്കാർ പകര്‍ച്ചവ്യാധി നിയമം ദുരുപയോഗം ചെയ്യുന്നത്. കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്തെയാകെ ആശങ്കയിലാക്കിയ സമയത്താണ് ഏറെ ദുരൂഹമായി പകർച്ചവ്യാധി നിയമം പ്രക്ഷോഭകർക്കെതിരെ ചുമത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത ഡോ. ആശിഷ് മിത്തലിനെതിരേ യുപി സര്‍ക്കാര്‍ പകര്‍ച്ചവ്യാധി നിയമം ചുമത്തി. ഇതോടെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ അധികാര ദുർവിനിയോഗം പുറത്തുവന്നത്. പ്രമുഖ ഇംഗ്ലീഷ് വാർത്ത പോർട്ടലായ "ദ വയർ" ആണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തത്.

വനിതകളുടെ നേതൃത്വത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിരവധി പേരില്‍ ഒരാളായിരുന്നു ഡോ. ആശിഷ് മിത്തല്‍. പ്രയാഗ് രാജിലെ മന്‍സൂര്‍ പാര്‍ക്ക് പ്രദേശത്ത് ധര്‍ണ നടത്തുന്നവരെ ഇദ്ദേഹം അനുകൂലിച്ചിരുന്നു. സമരം നിര്‍ത്താന്‍ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും നിയമപരമായ മുൻകരുതലുകൾ കൈക്കൊണ്ടു തുടർന്ന്. എന്നാൽ ലോക്ക് ഡൗണിന്റെ പേരുപറഞ്ഞ് ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിപ്പിച്ച് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനു പിന്നാലെയാണ് അലഹബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ആശിഷ് മിത്തലിനും മറ്റൊരു പ്രവര്‍ത്തകനായ ഉമര്‍ ഖാലിദിനുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് 1897ലെ പകര്‍ച്ചവ്യാധി നിയമം ചുമത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) നിന്ന് ബിരുദം നേടിയ ആശിഷ് മിത്തല്‍ അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സഭ ജനറല്‍ സെക്രട്ടറിയാണ്.

 Outrage as Yogi Adityanath Govt Uses Epidemic Diseases Act to arrest CAA Dissenter

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ധര്‍ണ ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബ്രിട്ടീഷ് കോളോണിയല്‍ ഭരണകാലത്തെ നിയമമാണ് അദ്ദേഹത്തിനും അനുയായികള്‍ക്കും മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. ഡോ. ആശിഷ് മിത്തലിന്റെ ഭാര്യ ഡോ. മാധവിയുടെ ക്ലിനിക്കില്‍ പോലിസ് നേരത്തെ പോലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ ഫോട്ടോയും വിലാസവും ഉൾപ്പെടുത്തി ലഖ്‌നൗ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ മട്ടൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത് യോഗി സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും തിരിച്ചടി തന്നെയായിരുന്നു ഫലം. ഇതിനു ശേഷമാണ് ഇപ്പോൾ പകർച്ചവ്യാധി നിയമം ദുരുപയോഗം ചെയ്തുള്ള നടപടി.


Anti CAA Protest

ഡോ. ആശിഷ് മിത്തലിന്റെ അറസ്റ്റിൽ ദ പ്രോഗ്രസീവ് മെഡിക്കോസ് ആൻഡ് സയന്റിസ്റ്റ് ഫോറം പ്രതിഷേധിച്ചു. ആശിഷ് മിത്തലിന്റെ ഭാര്യ ഡോ. മാധവിയുടെ ക്ലിനിക്കില്‍ നടത്തിയ റെയ്‌ഡ്‌ അനുചിതമാണ്. പ്രതിഷേധിക്കുന്നവരെ പാഠം പഠിപ്പിക്കുകയെന്ന സമീപനമാണ് യു പി സർക്കാർ കൈക്കൊള്ളുന്നത്. ഇതിനായി നിയമം ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ദ പ്രോഗ്രസീവ് മെഡിക്കോസ് ആൻഡ് സയന്റിസ്റ്റ് ഫോറം പറഞ്ഞു. ഡോ. ആശിഷ് മിത്തലിന്റെ അറസ്റ്റിൽ ഓൾ ഇന്ത്യ ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നിരവധി ഡോക്ടർമാരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.


Summary: Outrage as Yogi Adityanath Govt Uses Epidemic Diseases Act to arrest CAA Dissenter