» » » » » » » » » » » » » ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും

കെയ്‌റോ: (www.kvartha.com 15.02.2020) ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കെയ്‌റോ വിമാനത്താവളം വഴി ഫെബ്രുവരി ആദ്യവാരത്തില്‍ എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ നിര്‍മാര്‍ജനത്തിന് പോരാടുകയാണ് നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍.

Egypt confirms corona virus case, the first in Africa, News, Health, Health & Fitness, Passenger, Airport, Cabinet, China, Protection, Beijing, World

കഴിഞ്ഞ 20 വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണങ്ങള്‍ ചൈനക്കുണ്ട്. അതിനാല്‍, വളരെയധികം ചൈനീസ് തൊഴിലാളികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് വൈറസ് ബാധ പടരുന്നതില്‍ സാധ്യത കൂടുതലാണ്.

യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ വൈറസ് ബാധ വേഗത്തില്‍ പടരാന്‍ സാധ്യത കൂടുതലാണ്.

അതേസമയം, ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1630 ആയി ഉയര്‍ന്നു. വാര്‍ഷിക അവധിക്ക് ശേഷം ബെയ്ജിങ്ങില്‍ എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ചൈനീസ് അധികൃതര്‍ ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്തവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Keywords: Egypt confirms corona virus case, the first in Africa, News, Health, Health & Fitness, Passenger, Airport, Cabinet, China, Protection, Beijing, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal