Follow KVARTHA on Google news Follow Us!
ad

സൗകര്യക്കുറവുള്ള പള്ളികളില്‍ മാത്രം തടസ്സം; മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് National, News, New Delhi, Muslim, Woman, Court, Shabarimala, Case, muslim personal law board says that no prohibited for muslim women to enter in mosques
ന്യൂഡെല്‍ഹി: (www.kvartha.com 15.11.2019) മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സൗകര്യക്കുറവുള്ള ചില പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ തടസ്സമുള്ളത്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു.

ശബരിമല യുവതീപ്രവേശന കേസിനൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന കേസും സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് വിട്ട സാഹചര്യത്തിലാണ് മുസ്ലീം വ്യക്തി നിയമബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

കമാല്‍ ഫറൂഖിയുടെ വാക്കുകള്‍...

വിശാലബെഞ്ചിന് കേസ് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മതസ്വാതന്ത്രവും മതകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരവും, മതകാര്യങ്ങളിലെ ലിംഗസമത്വവും അങ്ങനെ വളരെ ആഴവും വ്യാപ്തിയുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് കേസുകള്‍ വിശാലബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടത് എന്നാണ് മനസിലാക്കുന്നത്. ഒരു മതേതര രാജ്യത്തെ മതപരമായ കാര്യങ്ങളില്‍ ചില പൊതുധാരണകളും നിയമങ്ങളും ആവശ്യമാണ്.

മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. എന്നാല്‍ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ തന്നെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണം.

പൂണെയില്‍ നിന്നുമാണ് ഇപ്പോള്‍ ഇതില്‍ കേസ് വന്നിരിക്കുന്നത് ഈ കേസ് തെറ്റിദ്ധരാണ മൂലമുണ്ടായതാണ്. തെറ്റിദ്ധാരണ മാറ്റി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ പല പള്ളികളും മുസ്ലീം സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്.

National, News, New Delhi, Muslim, Woman, Court, Shabarimala, Case, muslim personal law board says that no prohibited for muslim women to enter in mosques

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, News, New Delhi, Muslim, Woman, Court, Shabarimala, Case, muslim personal law board says that no prohibited for muslim women to enter in mosques