Follow KVARTHA on Google news Follow Us!
ad

ശുചിത്വത്തില്‍ കിടിലന്‍ പെര്‍മോഫന്‍സുമായി പരിയാരം; പഞ്ചായത്ത് അധികൃതരെ ഗുജറാത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മികവുപുലര്‍ത്തിയതിന് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമോദനചടങ്ങിലേക്ക് പരിയാരം പഞ്ചായത്തിനെ ക്ഷണിച്ചു Kerala, News, Kannur, pariyaram, Prime Minister, Gujarat, Swatchatha Tha Ki Seva award for Pariyaram Panchayath
കണ്ണൂര്‍: (www.kvartha.com 29.09.2019) ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മികവുപുലര്‍ത്തിയതിന് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമോദനചടങ്ങിലേക്ക് പരിയാരം പഞ്ചായത്തിനെ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ശുചീകരണ പരിപാടികള്‍ മികവ് ചോരാതെ നടപ്പാക്കിയതിന് അനുമോദിക്കുന്നതിനായി ഒക്ടോബര്‍ രണ്ടിന് ഗുജറാത്തില്‍ നടക്കുന്ന സ്വച്ഛതാ കീ സേവാ പരിപാടിയിലേക്കാണ് പഞ്ചായത്ത് അധികൃതര്‍ക്ക് ക്ഷണം ലഭിച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് ആകെ തെരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിലൊന്നാണ് പരിയാരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ജലസംരക്ഷണത്തിലും ശുചിത്വത്തിലും തരിശുരഹിത പദ്ധതികള്‍ക്കും പരിയാരം പഞ്ചായത്ത് നടപ്പാക്കി വരുന്ന പരിപാടികളുടെ വിജയമാണ് ഈ അത്യപൂര്‍വനേട്ടങ്ങള്‍ക്കിടയാക്കിയത്.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സാധനക്കളുടെയും ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍ പഞ്ചായത്തിനായി. വിവാഹം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബോധവല്‍ക്കരണത്തിലൂടെ പരമാവധി കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. ഹരിതസേനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്.

ജില്ലാ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഹരിതതീരം പദ്ധതിക്കായി അവുങ്ങുംപൊയിലില്‍ നടപ്പാക്കിയ അഞ്ചേക്കര്‍ ഭൂമിയിലെ വൃക്ഷത്തൈ നടീല്‍ മറ്റ് പഞ്ചായത്തുകളും മാതൃകയാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സ്വച്ഛതാ കീ സേവ പരിപാടിയില്‍ പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ശുചിത്വ ഹരിതവല്‍ക്കരണ പരിപാടികളും കാലതാമസം കൂടാതെ നടപ്പാക്കിയതിന്റെ അംഗീകാരമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് പറഞ്ഞു.

Keywords: Kerala, News, Kannur, pariyaram, Prime Minister, Gujarat, Swatchatha Tha Ki Seva award for Pariyaram Panchayath