Follow KVARTHA on Google news Follow Us!
ad

പോലീസില്‍ വീണ്ടും അടിമപ്പണി; 40 ഓളം പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുവേല ചെയ്യുന്നു; പരാതിയുമായി ക്യാംപ് ഫോളോവര്‍മാര്‍ രംഗത്ത്

മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കേരള പോലീസില്‍ വീണ്ടും Thiruvananthapuram, News, Letter, Complaint, Police, Controversy, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 31.08.2019) മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് കേരള പോലീസില്‍ വീണ്ടും ദാസ്യപ്പണി വിവാദം. വിവിധ ക്യാംപുകളില്‍ ജോലിക്കായെടുത്ത നാല്‍പതിലേറെ താല്‍കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലാണ്. അനധികൃത ജോലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപ് ഫോളോവേഴ്‌സിന്റെ സംഘടന പരാതി നല്‍കി.

പോലീസിന്റെ വിവിധ ക്യാംപുകളിലെ ജോലിക്കായെടുക്കുന്ന പോലീസുകരല്ലാത്ത ജീവനക്കാരാണ് ക്യാംപ് ഫോളോവേഴ്‌സ്. ക്യാംപിലെ ജോലിക്ക് മാത്രം ഇവരെ ഉപയോഗിച്ചാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ ഇത് മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ അടുക്കളപ്പണിക്ക് ഇവരെ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് പേരൂര്‍ക്കട എസ് എ പി ക്യാംപിലെ ജീവനക്കാരുടെ ഈ പരാതി.

Camp Followers Exploitation again in Kerala, Thiruvananthapuram, News, Letter, Complaint, Police, Controversy, Kerala, Trending

കഴിഞ്ഞ വര്‍ഷം എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതോടെയാണ് പോലീസിലെ ദാസ്യപ്പണി പുറംലോകം അറിയുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നായയെ കുളിപ്പിക്കേണ്ട ഗതികേട് വരെ പോലീസുകാര്‍ തുറന്ന് പറഞ്ഞതോടെ സംഭവം വിവാദമാകുകയും മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് ദാസ്യപ്പണി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവാദം കെട്ടടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ ദാസ്യപ്പണി വീണ്ടും സജീവമായെന്നാണ് ക്യാംപ് ഫോളോവേഴ്‌സ് നല്‍കിയ പരാതിയിലൂടെ വ്യക്തമാകുന്നത്.

പേരൂര്‍ക്കട ക്യാംപില്‍ ആകെയുള്ള 29 താല്‍ക്കാലിക ജീവനക്കാരില്‍ 16 പേരെയും ചട്ടം ലംഘിച്ച് പുറംജോലി എടുപ്പിക്കുകയാണ്. ഇതില്‍ ആറ് പേര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും എട്ട് പേര്‍ ഓഫീസുകളിലുമാണ് ജോലി ചെയ്യുന്നത്.

തിരുവനന്തപുരം പുളിങ്കുടി എ ആര്‍ ക്യാംപില്‍ നിന്ന് അഞ്ച് പേരും തൃശൂരില്‍ നിന്ന് ആറ് പേരും കോഴിക്കോട് നിന്ന് എട്ടു പേരുമാണ് എസ് പി മുതല്‍ എ ഡി ജി പി വരെയുള്ള ഉന്നതരുടെ വീടുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ക്യാംപിന്റെ ചുമതയുള്ള ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി എവിടെയും രേഖപ്പെടുത്താതെയാണ് ക്യാംപ് ഫോളോവേഴ്‌സിനെ വീടുകളിലേക്ക് കൊണ്ടുപോകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Camp Followers Exploitation again in Kerala, Thiruvananthapuram, News, Letter, Complaint, Police, Controversy, Kerala, Trending.