Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ നാടകീയ രംഗങ്ങള്‍, സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ

തമിഴ്‌നാട് നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ. മൂന്ന് ഭരണപക്ഷ Dmk Party Urged Tamilnadu Secretariat Secretary To Bring No confidence motion on tn assembly speaker
ചെന്നൈ: (www.kvartha.com 30.04.2019) തമിഴ്‌നാട് നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി ഡിഎംകെ. മൂന്ന് ഭരണപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെയാണ് സ്പീക്കര്‍ പി ധന്‍പാലിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തിയത്. സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നിയമസഭ സെക്രട്ടറിയെ കണ്ടു.
Dmk Party Urged Tamil Nadu Secretariat Secretary To Bring No confidence motion on tn assembly speaker, Tamilnadu, DMK, National, News, Speaker.

പ്രഭു, രത്‌നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ അവിശ്വാസപ്രമേയ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ആരോപണം.

നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dmk Party Urged Tamil Nadu Secretariat Secretary To Bring No confidence motion on tn assembly speaker, Tamilnadu, DMK, National, News, Speaker.