Follow KVARTHA on Google news Follow Us!
ad

ശബരിമല; ആഴ്ചയില്‍ 2 ദിവസം യുവതികള്‍ക്ക് ദര്‍ശനത്തിനായി മാറ്റിവയ്ക്കാം; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

ശബരിമലയില്‍ യുവതീപ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടോ Sabarimala Temple, News, Politics, Women, Trending, Controversy, High Court of Kerala, Police, Kerala,
ശബരിമല: (www.kvartha.com 23.11.2018) ശബരിമലയില്‍ യുവതീപ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും ദേവസ്വം ബോര്‍ഡിനോടു ഹൈക്കോടതി ചോദിച്ചു. ശബരിമല പ്രവേശത്തിന് സംരക്ഷണം നല്‍കാന്‍ പോലീസിനോടു നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടു യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

രണ്ടു ദിവസം യുവതികള്‍ക്കായി മാറ്റിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യങ്ങള്‍. രണ്ടു ദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണം എന്നാണ് സര്‍ക്കാരിന്റെ പക്ഷമെന്ന് ഹര്‍ജിക്കാരുടെ ആവശ്യത്തിന് മറുപടിയായി സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ നിലപാട് അറിയിച്ചു.

Kerala high court on sabarimala, Sabarimala Temple, News, Politics, Women, Trending, Controversy, High Court of Kerala, Police, Kerala

എന്തു ക്രമീകരണം ഒരുക്കാന്‍ കഴിയുമെന്ന് ഒരാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്ന് ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തി ഹൈക്കോടതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala high court on sabarimala, Sabarimala Temple, News, Politics, Women, Trending, Controversy, High Court of Kerala, Police, Kerala.