Follow KVARTHA on Google news Follow Us!
ad

പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ല; തടഞ്ഞത് പ്രതിഷേധക്കാര്‍ ഉണ്ടെന്ന് കരുതി, ഒടുവില്‍ സംശയിച്ചയാള്‍ ഇല്ലെന്ന് എഴുതി നല്‍കി പോലീസ് തടിതപ്പി

പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പോലീസിന്റെ Pampa, Sabarimala Temple, Minister, Controversy, Trending, Politics, Police, Kerala,
സന്നിധാനം: (www.kvartha.com 22.11.2018) പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പോലീസിന്റെ സ്ഥിരീകരണം. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയതിനെ തുടര്‍ന്നാണ് തടഞ്ഞത്.

ഇതോടെ വാഹനത്തിലുള്ളവര്‍ മന്ത്രിയെ വിളിച്ചുവരുത്തി പരാതിപ്പെട്ടു. മന്ത്രി എത്തി പോലീസിനോട് വിശദീകരണം ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ സംഭവം മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നല്‍കി. അതേസമയം എഴുതി നല്‍കിയത് കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എന്നും മറിച്ച് മാപ്പപേക്ഷ അല്ലെന്നും പോലീസ് അറിയിച്ചു.

High drama in Sabarimala as minister Pon Radhakrishnan and top cop argue over restrictions, Pampa, Sabarimala Temple, Minister, Controversy, Trending, Politics, Police, Kerala.

വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത് വ്യാഴാഴ്ച പുലര്‍ച്ചെ 1.13 മണിയോടെയാണ്. അതേസമയം 1.20ന് പോലീസ് തടഞ്ഞ വാഹനവും കടന്നുപോയി. ഇതിനിടെ പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്ന വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പോലീസ് അറിയിച്ചു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് പമ്പയില്‍ തടഞ്ഞെന്നായിരുന്നു പല ചാനലുകളും മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. പ്രതിഷേധക്കാരുടെ വാഹനമെന്നു കരുതിയാണു നടപടിയെടുത്തത്. അബദ്ധം മനസ്സിലാക്കിയ പോലീസ് മന്ത്രിയോടു പിന്നീടു മാപ്പ് എഴുതിനല്‍കിയെന്നും വിവരമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High drama in Sabarimala as minister Pon Radhakrishnan and top cop argue over restrictions, Pampa, Sabarimala Temple, Minister, Controversy, Trending, Politics, Police, Kerala.