Follow KVARTHA on Google news Follow Us!
ad

പാഴ്‌സല്‍ കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സന്നിധാനത്ത് വ്യാപാരികള്‍ തമ്മില്‍ സംഘര്‍ഷം, പോലീസിന്റെ താക്കീത്

സന്നിധാനത്ത് ഭക്ഷണം പാഴ്‌സലായി നല്‍കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ വ്യാപാരികള്‍ Sabarimala Temple, News, Religion, Clash, Police, Food, Hotel, Kerala,
ശബരിമല: (www.kvartha.com 30.11.2018) സന്നിധാനത്ത് ഭക്ഷണം പാഴ്‌സലായി നല്‍കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം സംഘഷത്തില്‍ കലാശിച്ചു. സന്നിധാനം പാണ്ടിത്താവളത്തില്‍ കഴിഞ്ഞദിവസം രാത്രി 11.30 മണിയോടെയാണ് സംഭവം.

ആഹാരം പാഴ്‌സലായി അയ്യപ്പന്മാര്‍ക്ക് മുറികളില്‍ എത്തിച്ച് നല്‍കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒടുവില്‍ പോലീസെത്തി ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്‌നം ഒത്തു തീര്‍പ്പാക്കി.

Clash at Sannidhanam, Sabarimala Temple, News, Religion, Clash, Police, Food, Hotel, Kerala

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:

പാണ്ടിത്താവളത്ത് ഹോട്ടല്‍ നടത്താന്‍ ലേലമെടുത്ത തമിഴ്‌നാട് സ്വദേശി സന്നിധാനത്തെ വിവിധ പില്‍ഗ്രിം ഷെല്‍ട്ടറുകളിലും മരാമത്ത് മുറികളിലും എത്തി ഓര്‍ഡര്‍ എടുത്തശേഷം അയ്യപ്പന്മാര്‍ക്ക് പാഴ്‌സലായി ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മറ്റ് ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ക്കെതിരെ പോലീസിലും ദേവസ്വം എക്‌സി. ഓഫീസര്‍ക്കും പരാതി നല്‍കി. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

തുടര്‍ന്ന് ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷം കുത്തക ലേലത്തില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ നല്‍കാന്‍ പാടില്ലെന്നും താക്കിത് നല്‍കി വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clash at Sannidhanam, Sabarimala Temple, News, Religion, Clash, Police, Food, Hotel, Kerala.