Follow KVARTHA on Google news Follow Us!
ad

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്താവം തെറ്റായി വ്യാഖ്യാനിച്ചു; പി എസ് ശ്രീധരന്‍പിള്ള അടക്കം അഞ്ച് പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ New Delhi, News, Politics, Sabarimala Temple, Women, Supreme Court of India, Justice, Case, BJP, Leader, Trending, Controversy, Kerala,
ന്യൂഡല്‍ഹി: (www.kvartha.com 23.11.2018) ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്താവം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കം അഞ്ച് പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി.

ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, നടന്‍ കൊല്ലം തുളസി തുടങ്ങിയവര്‍ക്കെതിരെയാണ് അഭിഭാഷകരായ ഗീനാകുമാരി, എ.വി.വര്‍ഷ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി അടക്കമാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Case Against Kerala BJP Leader Sreedharan Pillai, New Delhi, News, Politics, Sabarimala Temple, Women, Supreme Court of India, Justice, Case, BJP, Leader, Trending, Controversy, Kerala

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം സംഘിടിപ്പിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ ശ്രീധരന്‍പിള്ള കോടതിക്കെതിരെ സമരം സംഘടിപ്പിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് നിലപാടെടുത്തതും കോടതി ഉത്തരവിന് എതിരാണെന്നും ഇവര്‍ പറയുന്നു. മാത്രവുമല്ല നടന്‍ കൊല്ലം തുളസി ശബരിമലയില്‍ കയറുന്ന സ്ത്രീകളെ രണ്ടായി പിളര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച് കൊടുക്കണമെന്ന് പ്രസംഗിച്ചത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സുപ്രീം കോടതിയെ അവഹേളിക്കലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Case Against Kerala BJP Leader Sreedharan Pillai, New Delhi, News, Politics, Sabarimala Temple, Women, Supreme Court of India, Justice, Case, BJP, Leader, Trending, Controversy, Kerala.