ശബരിമല: (www.kvartha.com 23.11.2018) വായ മൂടിക്കെട്ടി തിരുവനന്തപുരത്തുനിന്നും ശബരിമലയിലേക്ക് നടി ഉഷയുടെ യാത്ര. നടി ഉഷാ തെങ്ങിന്‍തൊടിയില്‍ ആണ് വായ് മൂടിക്കെട്ടി ശബരിമലദര്‍ശനം നടത്തിയത്. ശബരിമലയിലെ നാമജപ യജ്ഞത്തിലും അവര്‍ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവര്‍ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്.
ബസില്‍ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയില്‍ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തില്‍ പങ്കെടുത്തത്.
എന്നാല്‍ വായ് മൂടി കെട്ടിയുള്ള ശബരിമല ദര്‍ശനത്തിന്റെ കാരണം പറയാന്‍ അവര്‍ മെനക്കെട്ടില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാന്‍ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമുള്ള മറുപടിയാണ് അവര്‍ നല്‍കിയത്. ഇത് മൂന്നാം തവണയാണ് ശബരിമലയില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മറ്റ് പ്രതികരണങ്ങള്‍ക്ക് അവര്‍ തയ്യാറായില്ല.
വടക്കേ നടയില്‍ രാത്രിയില്‍ നടന്ന നാമ ജപത്തിലും അവര്‍ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തെങ്ങിന്‍തൊടിയില്‍ നടത്തിയതെന്ന് വ്യക്തമായി. സീരിയല്‍ സിനിമാ രംഗത്ത് സജീവമായി അഭിനയിക്കുന്ന നടിയാണ് ഉഷ. പഞ്ചാബി ഹൗസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷവും ചെയ്തിട്ടുണ്ട്.
നിരവധി യാത്രകളും ചെയ്തു. ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress Usha Thengin Thodiyil in Sabarimala, Actress, Sabarimala Temple, Visit, Protesters, Women, Religion, News, Trending, Cinema, Entertainment, Kerala.