Follow KVARTHA on Google news Follow Us!
ad

നിപ്പാ വൈറസ് പടര്‍ന്നത് കിണറില്‍ നിന്നും; മരിച്ച മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്നും ചത്ത വാവലുകളെ കണ്ടെത്തി

നിപ്പാ വൈറസ് പടര്‍ന്നത് കിണറില്‍ നിന്നുമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജKozhikode, News, Health, Health & Fitness, Health Minister, Dead, Probe, Medical College, Treatment, Kerala,
കോഴിക്കോട്: (www.kvartha.com 21.05.2018) നിപ്പാ വൈറസ് പടര്‍ന്നത് കിണറില്‍ നിന്നുമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂസയുടെ വീട്ടിലെ കിണറില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ഈ കിണറ്റില്‍ വാവലുകളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു. ഈ വാവലുകളില്‍ നിന്നാണ് വൈറസ് ജലത്തില്‍ പടര്‍ന്നതെന്നും മന്ത്രി വ്യക്തമാക്കി.

Steps taken to check spread of Nipah virus: Health Minister, Kozhikode, News, Health, Health & Fitness, Health Minister, Dead, Probe, Medical College, Treatment, Kerala

സംഭവത്തെ തുടര്‍ന്ന് കിണര്‍ മൂടിയിട്ടുണ്ട്. മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ കൂടി കഴിഞ്ഞദിവസം മരിച്ചിരുന്നു. നിപ്പാ വൈറസിനെ തടയുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നു. വിവരമറിഞ്ഞ് കേന്ദ്ര സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മറ്റൊരു സംഘം കൂടി കേരളത്തില്‍ എത്തുന്നുണ്ട്. അവരും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് നഴ്‌സ് രോഗം ബാധിച്ച് മരിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമെന്നും ശൈലജ പറഞ്ഞു.

നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. രോഗികളെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വീതം വെന്റിലേറ്ററും ഐസൊലേഷന്‍ വാര്‍ഡുകളും തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം എട്ടു പേരാണു ചികിത്സയിലുള്ളത്. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു ജീവികളിലൂടെ രോഗം പകരുമെന്നു ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു കലക്ടര്‍ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.

ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രി നല്‍കുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Steps taken to check spread of Nipah virus: Health Minister, Kozhikode, News, Health, Health & Fitness, Health Minister, Dead, Probe, Medical College, Treatment, Kerala.