Follow KVARTHA on Google news Follow Us!
ad

അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം; ഇരട്ട ചാവേറാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; അശാന്തി ഒഴിയാതെ കാബൂള്‍

അഫ്ഗാനിസ്താന്‍ അശാന്തിയുടെ അനുരണനങ്ങള്‍ ഒഴിയുന്നില്ല. കാബൂളിലുണ്ടായWorld, Afghanistan, News, Blast, Death, Ambulance, Rescue Actions, Journalists, Two suicide bomb blasts rock Afghan capital Kabul, 21 dead
കാബൂള്‍: (www.kvartha.com 30.04.2018) അഫ്ഗാനിസ്താന്‍ അശാന്തിയുടെ അനുരണനങ്ങള്‍ ഒഴിയുന്നില്ല. കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഷാദരക് പ്രദേശത്തെ യു എസ് ഇന്റലിജന്‍സ് ഓഫിസിനടുത്താണ് ആദ്യ സ്‌ഫോടനം നടന്നത്. പ്രദേശത്തേക്ക് ആംബുലന്‍സ് വരികയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.

ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കൂടി നില്‍ക്കുന്ന സ്ഥലത്താണ് രണ്ടാം സ്‌ഫോടനം നടന്നത്. ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന.

World, Afghanistan, News, Blast, Death, Ambulance, Rescue Actions, Journalists, Two suicide bomb blasts rock Afghan capital Kabul, 21 dead

കഴിഞ്ഞ ആഴ്ച്ച കാബൂളിലെ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 60-ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Afghanistan, News, Blast, Death, Ambulance, Rescue Actions, Journalists, Two suicide bomb blasts rock Afghan capital Kabul, 21 dead