Follow KVARTHA on Google news Follow Us!
ad

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

ന്യൂനമര്‍ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനുംThiruvananthapuram, News, Storm, Fishermen, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 13.03.2018) ന്യൂനമര്‍ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. അതീവ ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദ പാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്.

തെക്കു- പടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാഹചര്യം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Weather department warns of cyclone, high waves along Kerala coast, Thiruvananthapuram, News, Storm, Fishermen, Chief Minister, Pinarayi vijayan, Kerala

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കും ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദം, തീവ്ര ന്യൂനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തിനു 390 കിലോമീറ്റര്‍ തെക്ക് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍നിന്നു 2.5- 3.8 മീറ്റര്‍ വരെയും ഉയരും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനു പടിഞ്ഞാറും മാലിദ്വീപിന് സമീപവും ഉള്ള സമുദ്രഭാഗത്ത് മാര്‍ച്ച് 14 വരെ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

Keywords: Weather department warns of cyclone, high waves along Kerala coast, Thiruvananthapuram, News, Storm, Fishermen, Chief Minister, Pinarayi vijayan, Kerala.