Follow KVARTHA on Google news Follow Us!
ad

കോഹ് ലി ആകെ കണ്‍ഫ്യൂഷനിലാണ്; ബാറ്റിങ്‌നിരയില്‍ പൊളിച്ചെഴുത്തു വേണമെന്ന ആവശ്യം ശക്തം

ശനിയാഴ്ച സെഞ്ചൂറിയനില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയാണ് നേരിടേണ്ടിവരുVirat Kohli, Cricket Test, Srilanka, South Africa, Sports, World,
സെഞ്ചൂറിയന്‍: (www.kvartha.com 12.01.2018) ശനിയാഴ്ച സെഞ്ചൂറിയനില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. ടെസ്റ്റില്‍  വിജയിക്കാനുള്ള ഫോര്‍മുല ഇന്ത്യ കണ്ടെത്തി. ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട പേസര്‍മാര്‍ക്കെതിരെ ആറു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കുകയാണ് ലക്ഷ്യം.

 ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച അതേ പരീക്ഷണം തന്നെയാണ് സെഞ്ചൂറിയനിലും നടക്കുന്നത്. അജിങ്ക്യ രഹാനെയും ലോകേഷ് രാഹുലും പുറത്തുള്ളപ്പോള്‍ ആളെ കിട്ടാനും ബുദ്ധിമുട്ടില്ല. എങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ് ലി ആകെ കണ്‍ഫ്യൂഷനിലാണ്. ടീം സെലക്ഷനിലെ ബുദ്ധിമുട്ട് തന്നെയാണ് കോഹ് ലിക്ക് തലവേദന ഉണ്ടാക്കുന്നത്. അധികമായെത്തുന്ന ബാറ്റ്‌സ്മാനെ തിരുകിക്കയറ്റാന്‍ ടീമിനുള്ളില്‍ ഇടമില്ല.

Centurion Test: Jittery India aim to stay afloat against daunting South Africa, Virat Kohli, Cricket Test, Srilanka, South Africa, Sports, World

രവിചന്ദ്ര അശ്വിനും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണു ബാറ്റ്‌സ്മാന്‍മാരുടെ എണ്ണമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. രണ്ട് ഇന്നിങ്‌സുകളിലും ഒരുപോലെ തകര്‍ന്ന ബാറ്റിങ്‌നിരയില്‍ പൊളിച്ചെഴുത്തു വേണമെന്ന ആവശ്യവും ശക്തമാണ്. ആറു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുമ്പോള്‍ ഓള്‍റൗണ്ടറെ ഒഴിവാക്കുന്നതായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ സെലക്ഷന്‍ രീതി.

പക്ഷേ ഹാര്‍ദിക് പാണ്ഡ്യയെന്ന സൂപ്പര്‍ ഓള്‍റൗണ്ടറെ പുറത്തിരുത്തുകയെന്ന വലിയ സാഹസത്തിന് ഇത്തവണ ഇന്ത്യ മുതിര്‍ന്നേക്കില്ല. ഒന്നാം ഇന്നിങ്‌സിനെ ഒറ്റയ്ക്കു ചുമലിലേറ്റിയ ഹാര്‍ദിക് ദക്ഷിണാഫ്രിക്കയുടെ രണ്ടു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ബോളിങ്ങിലും കരുത്തുകാട്ടിയിരുന്നു. നാലു പേസ് ബോളര്‍മാരടങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നു പേസര്‍മാരുമായി വെല്ലുവിളിക്കുന്ന ഇന്ത്യയ്ക്ക് ഹാര്‍ദിക് എന്ന ഓള്‍റൗണ്ടറുടെ സാന്നിധ്യം അനിവാര്യമാണുതാനും.

വൃദ്ധിമാന്‍ സാഹയ്ക്കു പകരം ബാറ്റിങ് മികവില്‍ മുന്‍തൂക്കമുള്ള പാര്‍ഥിവ് പട്ടേലിനെ കളത്തിലിറക്കാനും ആലോചനയുണ്ട്. കേപ് ടൗണില്‍ തീര്‍ത്തും നിറംമങ്ങിയ ധവാനു പകരം ഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേല്‍ സാധ്യതയാണ്. പക്ഷേ വിക്കറ്റിനു പിന്നിലെ പ്രകടനത്തില്‍ സാഹയുടെ മികവ് പാര്‍ഥിവിനില്ല.

വിക്കറ്റ് കീപ്പറെന്ന പ്രഥമ ജോലിയില്‍ അപാര മികവു കാട്ടുന്ന താരത്തെ ബാറ്റിങ്ങിലെ പിഴവിന്റെ പേരില്‍ എങ്ങനെ പുറത്തിരുത്താനാകുമെന്നതും ടീം മാനേജ് മെന്റിന്റെ തലവേദന കൂട്ടുന്നു. ഒന്നാം ടെസ്റ്റില്‍ പത്തു ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ക്യാച്ച് എടുത്തു പുറത്താക്കിയ സാഹയ്ക്ക് ഇന്ത്യന്‍ ബോളര്‍മാരുമായുള്ള മാനസിക ഐക്യവും വലുതാണ്.

സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം കൂട്ടാനായില്ലെങ്കിലും വിദേശമണ്ണില്‍ മികച്ച റെക്കോര്‍ഡുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരിഗണിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രോഹിത്തിനെയും ധവാനെയും പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ ഓപ്പണറായി ലോകേഷ് രാഹുലിനും അവസരം ലഭിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Centurion Test: Jittery India aim to stay afloat against daunting South Africa, Virat Kohli, Cricket Test, Srilanka, South Africa, Sports, World.