മുംബൈ: (www.kvartha.com 23.11.2017) മീൻ പൊരിക്കുമ്പോൾ പല്ലിയും ഒപ്പം പൊരിഞ്ഞതിനെ തുടർന്ന് അത് കഴിച്ച എട്ടംഗ കുടുംബം ഛർദിയെയും അസ്വസ്ഥതയെയും തുടർന്ന് ആശുപത്രിയിൽ. ഇബാദുൽ റഹ്‌മാൻ ഭാര്യ റുക്‌സ്‌നാന ഇവരുടെ ആറ് കുട്ടികൾ എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
തലേ ദിവസം രാത്രി പൊരിച്ചു വെച്ച മീൻ പ്രാതലിന് കഴിക്കാനായി എടുത്തപ്പോൾ ഭക്ഷണത്തിൽ അസാധാരണമായി എന്തോ കണ്ടത് നോക്കിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് ഇബാദുൽ റഹ്‌മാൻ പറഞ്ഞു. ഭക്ഷണം കഴിച്ചയുടൻ അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ പോകുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ബാബാ സാഹിബ് അംബേദ്‌കർ ആശുപത്രിയിൽ പ്രവേശിച്ച കുടുംബം ഗുരുതരാവസ്ഥയിലായിരുന്നെന്നും ഇപ്പോൾ അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
Summary: A family in Mumbai, Maharashtra, fell seriously ill after eating breakfast with lizard in it. According to reports in Mid-Day, eight members of the family, including six children and a 6-month-old baby started vomiting soon after eating the breakfast