മംഗളൂരു: (www.kvartha.com 20.11.2017) ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്ത യുവാവ് വിവാഹം നടക്കില്ലെന്ന് മനസ്സിലായതോടെ ആത്മഹത്യ ചെയ്തു. മംഗളൂരു സവനൂര് ജില്ലയിലെ ദീക്ഷിത് (21) ആണ് തൂങ്ങി മരിച്ചത്.
മൈസൂർ എഞ്ചിനീയറിംഗ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയുമായി ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് സൗഹൃദമാകുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. തുടർന്ന് നമ്പറുകൾ കൈമാറിയ കമിതാക്കൾ വിവാഹം നടക്കില്ലെന്ന് തിരിച്ചറിയുകയും ബന്ധം നിർത്തി സൗഹൃദം തുടരാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ബന്ധത്തിൽ നിന്നും പിന്മാറിയത് മുതൽ യുവാവ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും തുടർന്ന് വീടിനടുത്തെ മരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിദ്യാർത്ഥിയായ ദീക്ഷിത് ഒഴിവു സമയങ്ങളിൽ കൽപ്പണിക്ക് കൂടി പോകാറുണ്ട്. പിതാവ് മരണപ്പെട്ട യുവാവിന് നേരത്തെയും വിഷാദരോഗമുണ്ടായിരുന്നെന്ന് റിപ്പോർട്ടുള്ളതായി പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പരിചയപ്പെടുന്നതിന് മുമ്പ് ഇയാൾ രണ്ട് പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Summary: A heartbroken 21-year-old student committed suicide by hanging himself after he realized that his relationship with a girl would not culminate in to marriage. Deekshith, a resident of Savanooru district in Mangaluru, met a girl on Facebook and both got into a long-distance relationship.